driverഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ച് ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു; മുന്നറിയിപ്പുമായി യുഎഇ പൊലീസ്
യുഎഇയിലെ നിരത്തുകൾ വാഹനമോടിക്കുമ്പോൾ ശ്രദ്ധപാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ driver. ഡ്രൈവറുടെ അശ്രദ്ധ കാരണം ഉണ്ടായ വാഹനാപകടത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അബുബാദി പൊലീസ് ജാഗ്രത നിർദേശവുമായി രംഗത്തെത്തിയത്. വാഹനമോടിക്കുന്ന ഡ്രൈവറുടെ ശ്രദ്ധയില്ലായ്മ കാരണം ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിക്കുന്നതായിട്ടാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുക, സോഷ്യൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുക, ചിത്രമെടുക്കുക, കോൾ ചെയ്യുക എന്നീ കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്നും പൊലീസ് മുന്നറിയിപ്പ് നിർദേശത്തിൽ വ്യക്തമാക്കി. ഇത്തരം അശ്രദ്ധമായ പെരുമാറ്റം വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് അതോറിറ്റി അറിയിച്ചു. ലംഘനത്തിനുള്ള പിഴ 800 ദിർഹവും നാല് ട്രാഫിക് പോയിന്റുകളുമാണെന്നും അബുദാബി പോലീസ് ഓർമ്മിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)