തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 24,000 കടന്നു
തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 24,000 ആയി. തുർക്കിയിൽ, മരണസംഖ്യ 20,665 ആയി ഉയർന്നതായി രാജ്യത്തിന്റെ ദുരന്ത, എമർജൻസി മാനേജ്മെന്റ് അതോറിറ്റി (എഎഫ്എഡി) അറിയിച്ചു. തെക്കൻ തുർക്കിയിലെ ഭൂകമ്പ മേഖലയിൽ നിന്ന് ഏകദേശം 93,000 ഇരകളെ ഒഴിപ്പിച്ചതായും 166,000 ത്തിലധികം ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടുണ്ടെന്നും അതിൽ പറയുന്നു. അതേസമയം, സിറിയയിൽ 3,500ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. സിറിയയിൽ മാത്രം 5.3 ദശലക്ഷം ആളുകളെ ഭവനരഹിതരാക്കിയ ഭൂകമ്പത്തെത്തുടർന്ന് രണ്ട് രാജ്യങ്ങളിലായി കുറഞ്ഞത് 870,000 പേർക്ക് അടിയന്തിരമായി ഭക്ഷണം ആവശ്യമാണെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)