Posted By user Posted On

efiling മന്ത്രവാദം ചെയ്യുന്നുവെന്ന് ആരോപിച്ച് സ്ത്രീയുടെ വീടിന് തീയിട്ടു; യുഎഇയിൽ പ്രവാസി യുവാവിന് ശിക്ഷ വിധിച്ച് കോടതി

ദുബായ്; യുഎഇയിൽ മന്ത്രവാദവും ആഭിചാരവും ചെയ്യുന്നുവെന്ന് ആരോപിച്ചു സ്ത്രീയുടെ വീടിന് തീയിട്ടു efiling. സംഭവത്തിൽ പിടിയിലായ ഗൾഫ് പൗരന് കോടതി ശിക്ഷ വിധിച്ചു. 3 മാസം തടവും 13000 ദിർഹം പിഴയുമാണ് ഇയാൾക്കു ലഭിച്ച ശിക്ഷ. സബീൽ മേഖലയിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. സ്ത്രീയുടെ ആഭിചാര ക്രിയകൾ തന്നെ ബാധിച്ചതായി പ്രതി പൊലീസിനോട് വ്യക്തമാക്കി. ഇതേ തുടർന്ന് സ്ത്രീയുടെ വീട്ടിലെത്തിയ പ്രതി പലതവണ വാതിലിനു മുട്ടിയെങ്കിലും തുറന്നില്ല. ഇതോടെ പ്രകോപിതനായ പ്രതി കയ്യിൽ കരുതിയ പെട്രോൾ സ്ത്രീ താമസിക്കുന്ന വില്ലയുടെ കവാടത്തിൽ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇതിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *