efilingചവറ്റു കുട്ടയിൽ നിന്ന് കിട്ടിയ 1.83 കോടി രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ചു; യുഎഇയിൽ രണ്ട് പ്രവാസികൾക്ക് ശിക്ഷ വിധിച്ച് കോടതി
ദുബൈ: ചവറ്റുകുട്ടയില്‍ നിന്നു കിട്ടിയ 1.83 കോടി രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ച രണ്ട് പ്രവാസികൾക്ക് efiling ശിക്ഷ വിധിച്ച് കോടതി. കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി രണ്ട് പ്രതികള്‍ക്കും മൂന്ന് മാസം വീതം ജയില്‍ ശിക്ഷയാണ് വിധിച്ചത്. ഒപ്പം 1,65,000 ദിര്‍ഹം പിഴയും അടയ്ക്കണം. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇരുവരെയും നാടുകടത്തും. ദുബായിലെ ഒരു വില്ലയിൽ അറ്റകുറ്റപ്പണികൾക്കായി എത്തിയ രണ്ട് തൊഴിലാളികൾക്കാണ് അവിടുത്തെ ചവറ്റുകുട്ടയില്‍ നിന്ന് 8,15,000 ദിര്‍ഹം (1.83 കോടിയിലധികം ഇന്ത്യന്‍ രൂപ) കിട്ടിയത്. ഈ തുക ഇരുവരും വീതിച്ച് എടുക്കുകയും, ശേഷം നല്ലൊരു തുക നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. അറബ് വംശജയായ സ്ത്രീയുടെ വീട്ടിലാണ് ഇരുവരും ജോലിക്കായി എത്തിയത്. ഈ സ്ത്രീ ഒളിച്ചുവച്ച പണമാണ് ഇവർക്ക് ലഭിച്ചത്. ചെറിയ ചവറ്റുകുട്ടയില്‍ പണം ഒളിപ്പിച്ച ശേഷം അത് തന്റെ വില്ലയുടെ ടെറസിന്റെ ഒരു ഭാഗത്തായി ഒളിപ്പിച്ച ശേഷം സ്ത്രീ അവധിക്കാലം ആഘോഷിക്കാനായി വിദേശത്തേക്ക് പോവുകയായിരുന്നു. തിരിച്ചെത്തിയ ശേഷം പണം കാണാതായതോടെയാണ് ഇവർ പരാതി നൽകിയത്. ദുബൈ പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയാണ് കേസ് അന്വേഷിച്ചത്. വില്ല കോംപ്ലക്സിന്റെ മെയിന്റനന്‍സ് ചുമതലയുള്ള കമ്പനി നിയോഗിച്ച രണ്ട് ജീവനക്കാര്‍ ഈ സമയത്ത് വീട്ടിലെ എ.സിയുടെ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയിരുന്നുവെന്ന് അറിഞ്ഞതോടെ ഇവരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. സംഭവത്തില്ഡ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു. പൊലീസ് അന്വേഷണത്തില്‍ പണം മുഴുവനായി വീണ്ടെടുക്കാന്‍ സാധിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)