ലേബർ രജിസ്ട്രേഷൻ പദ്ധതി ബോധവത്കരണ പരിപാടി ഇന്ന് ഇന്ത്യൻ എംബസ്സിയിൽ
ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) എന്നിവയുമായി സഹകരിച്ച് പുതുതായി ആരംഭിച്ച ലേബർ രജിസ്ട്രേഷൻ പദ്ധതിയെക്കുറിച്ച് അവബോധം നൽകുന്നതിനായി ഇന്ത്യൻ എംബസി ബോധവത്കരണ പരിപാടി ഇന്ന് സംഘടിപ്പിക്കും. ഇന്ന് വൈകീട്ട് 6.30ന് ഇന്ത്യൻ എംബസിയിലാണ് പരിപാടി നടക്കുക. എൽ.എം.ആർ.എ ഉദ്യോഗസ്ഥരുമായി സംസാരിച്ച് സംശയനിവാരണം വരുത്തുന്നതിനുള്ള അവസരവും പരിപാടിയിൽ ഉണ്ടായിരിക്കും. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, എൽ.എം.ആർ.എ ആക്ടിങ് ഡെപ്യൂട്ടി സി.ഇ.ഒ-റിസോഴ്സസ് ആൻഡ് സർവിസസ് എസാം മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരിക്കും. പുതിയ സംവിധാനത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്ക് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)