Posted By user Posted On

weather station യുഎഇയിൽ മൂടൽ മഞ്ഞ് മുന്നറിയിപ്പ്, റെഡ്, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

യുഎഇയിൽ ഇന്നത്തെ ദിവസം കാലാവസ്ഥ ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് weather station നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.രാജ്യത്ത് താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 30 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. ഇന്ന് താപനിലയിൽ വീണ്ടും വർദ്ധനവുണ്ടാകും. എന്നിരുന്നാലും, അബുദാബിയിൽ 16 ഡിഗ്രി സെൽഷ്യസും ദുബായിൽ 15 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 11 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. രാജ്യത്ത് മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അധികൃതർ റെഡ്, യെല്ലോ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ദൂരക്കാഴ്ച കുറയുന്ന രീതിയിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്, ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും പുലർച്ചെ 04.30 മുതൽ 08.30 വരെ കനത്ത മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മിതമായ രീതിയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *