യുഎഇയിൽ മെട്രോ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഭിക്ഷാടനം; സന്ദർശന വിസയിൽ എത്തിയ പ്രവാസി യുവതിക്കും യുവാവിനും ശിക്ഷ വിധിച്ച് കോടതി
ദുബായിലെ നായിഫ് ഏരിയയിൽ മെട്രോ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തിയ സംഭവത്തിൽ ഒരു ഏഷ്യൻ പുരുഷനും യുവതിക്കും ശിക്ഷ വിധിച്ച് യുഎഇ ക്രിമിനൽ കോടതി. ഒരു മാസത്തെ തടവിന് ശിക്ഷിച്ച ഇവരെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തും. പോലീസ് രേഖകൾ അനുസരിച്ച്, പട്രോളിംഗ് ഉദ്യോഗസ്ഥരാണ് പുരുഷനും സ്ത്രീയും ഭിക്ഷാടനം നടത്തുന്നത് കണ്ടത്. തുടർന്ന് ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ ഇവർ വിസിറ്റ് വിസയിൽ രാജ്യത്ത് എത്തിയവരാണെന്ന് മനസ്സിലായത്. നാട്ടിലുള്ള ഒരാളുടെ സഹായത്തോടെ വിസ നേടിയതായി സമ്മതിച്ച പ്രതികൾ ഭിക്ഷാടനം ജീവിതമാർഗമാക്കാൻ തീരുമാനിച്ചതായും സമ്മതിച്ചു. ഭിക്ഷാടനത്തിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ച് വീട്ടിൽ തിരിച്ചെത്തി ഒരു ബിസിനസ്സ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായി അവർ പറഞ്ഞു. പ്രതികളുടെ കൈവശം 191 ദിർഹം, 161 ദിർഹം എന്നിവ കണ്ടെത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ പുരുഷനും സ്ത്രീയും വലിയ തുക സമാഹരിച്ചതായും പൊലീസ് കണ്ടെത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)