യുഎഇയിൽ സഹപ്രവർത്തകനെ അധിക്ഷേപിച്ച കേസിൽ പ്രവാസി യുവാവിന് ശിക്ഷ വിധിച്ച് കോടതി
ദുബായ്: സഹപ്രവർത്തകനെ അധിക്ഷേപിച്ച കേസിൽ പ്രവാസി യുവാവിന് ശിക്ഷ വിധിച്ച് കോടതി. ഏഷ്യൻ വംശജനായ യുവാവിനാണ് പിഴ ചുമത്തപ്പെട്ടത്. സഹപ്രവർത്തകനായ അറബ് പൗരനെ അധിക്ഷേപിച്ചെന്നാണ് ഇയാൾക്കെതിരായ പരാതി. അധിക്ഷേപിക്കുന്ന തരത്തിലുള്ള ഇ-മെയിൽ സന്ദേശമാണ് പ്രതി അയച്ചത്. വിഡ്ഢിത്തരം നിർത്തണമെന്നും നന്നായി ഉറങ്ങിയാൽ ശരിയായി ചിന്തിക്കാൻ കഴിയുമെന്നുമാണ് അറബ് പൗരനായ സഹപ്രവർത്തകന് ഏഷ്യൻ വംശജൻ അയച്ച സന്ദേശം.ദുബായ് പബ്ലിക് പ്രോസിക്യൂഷനാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രതിയ്ക്ക് കോടതി ശിക്ഷ വിധിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)