Posted By user Posted On

യുഎഇയിൽ വ്യവസായിയിൽ നിന്ന് 870,000 ദിർഹം മോഷ്ടിച്ചു; പ്രവാസി സംഘത്തിന് തടവും പിഴയും ശിക്ഷ

ഏഷ്യൻ വ്യവസായിയെ ആക്രമിച്ച് കൊള്ളയടിക്കുകയും 870,000 ദിർഹം കൈക്കലാക്കുകയും ചെയ്ത പ്രവാസി സംഘത്തിന് ശിക്ഷ വിധിച്ച് കോടതി. ഇവർക്ക് ഒരു വർഷം തടവും മോഷ്ടിച്ച തുക പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇവരെ നാടുകടത്തും.മൂന്ന് പേരടങ്ങുന്ന ആഫ്രിക്കൻ സംഘമാണ് ദുബായിലെ നൈഫിലെ വസതിക്ക് സമീപത്ത് വച്ച് പ്രവാസി വ്യവസായിയെ കൊള്ളയടിച്ചത്. പോലീസ് രേഖകൾ പ്രകാരം, മൂന്ന് പ്രതികളിൽ രണ്ടുപേരെ മറ്റൊരു എമിറേറ്റിൽ അറസ്റ്റ് ചെയ്യുകയും മൂന്നാമൻ 150,000 ദിർഹവുമായി രാജ്യം വിടുന്നതിനിടെ പിടിക്കപ്പെടുകയുമായിരുന്നു.നായിഫ് ഏരിയയിലെ തന്റെ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ വച്ച് തന്നെ കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്തതായി ഒരു ഏഷ്യൻ വ്യാപാരിയാണ് പരാതി നൽകിയത്. ‌‌തന്റെ വീട്ടിൽ നിന്ന് 200 മീറ്റർ അകലെ തനിക്ക് ഒരു കടയുണ്ടെന്നും താൻ ദിവസവും കൊണ്ടുപോകുന്ന ബാഗിൽ പണം ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. താൻ ആക്രമിക്കപ്പെട്ട ദിവസം ഇക്കാര്യം പുറത്ത് പറഞ്ഞാൽ തന്നെയും ഭാര്യയെയും കൊന്നുകളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിയുകയും പിന്നീട് പിടികൂടുകയുമായിരുന്നു. രണ്ട് പേരെ മറ്റൊരു എമിറേറ്റിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നും ഒരാളെ എയർപോർട്ടിൽ നിന്നുമാണ് പിടികൂടിയത്. രാജ്യം വിടാൻ ശ്രമിച്ച ഇയാളുടെ പക്കൽ 150,000 ദിർഹവും 1,400 യുഎസ് ഡോളറും ഉണ്ടായിരുന്നു. മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ എട്ട് ഫോണുകളും ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *