Posted By user Posted On

alpine coaster യുഎഇയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഹൈക്കിം​ഗിനിടെ മലമുകളിൽ നിന്ന് വീണ് മരിച്ചതായി സ്ഥിരീകരണം

യുഎഇയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 11) വൈകുന്നേരം alpine coaster മുതൽ കാണാതായ യൂറോപ്യൻ പൗരനായ യുവാവിന്റെ മൃതദേഹമാണ് അധികൃതർ കണ്ടെത്തിയത്. റാസൽഖൈമ പൊലീസും ദുബായ് പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. റാസൽഖൈമയിലെ ഒരു മലയിൽ നിന്ന് താഴേക്ക് വീണാണ് ഇദ്ദേഹം മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹൈക്കിം​ഗിനായി പോയതിനിടയിലാണ് യുവാവിനെ കാണാതായത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രദേശത്തെ മറ്റ് ഹൈക്കിംഗ് ഗ്രൂപ്പുകളിൽ അദ്ദേഹം അവസാനമായി എത്തിയ സ്ഥലം അറിയാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഒറ്റയ്ക്ക് പോയ യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം അറിയിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയ പോസ്റ്റുകളും ഇട്ടിരുന്നു. ഇതൊന്നും ഫലം കാണാതായതോടെയാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് നിയമനടപടികൾ പൂർത്തീകരിക്കുകയാണെന്ന് റാസൽഖൈമ പോലീസ് അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *