asset explorer 60,000 ദിർഹത്തിൽ കൂടുതൽ പണവുമായി യാത്ര ചെയ്യാൻ പദ്ധതിയുണ്ടോ? യുഎഇയിൽ പുതിയ സംവിധാനം വരുന്നു; ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
യുഎഇയിലേക്കോ രാജ്യത്തിന് പുറത്തേക്കോ 60,000 ദിർഹത്തിൽ കൂടുതൽ, അല്ലെങ്കിൽ മറ്റേതെങ്കിലും കറൻസി asset explorer, സാമ്പത്തിക ആസ്തികൾ, വിലയേറിയ ലോഹകൾ എന്നിവയിൽ തത്തുല്യമായ തുകയുമായി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും അത് കസ്റ്റംസ് ഓഫീസർമാരെ അറിയിക്കണമെന്ന് നിർദേശം. യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവരാണ് യാത്രക്കാർക്ക് ഇത്തരത്തിൽ ഒരു നിർദേശം നൽകിയത്. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ എല്ലാ യാത്രക്കാരും കസ്റ്റംസ് നിയമം അനുശാസിക്കുന്ന കസ്റ്റംസ് നടപടിക്രമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുഎഇയിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പണ പരിധിയില്ലെന്നും എന്നാൽ 60,000 ദിർഹത്തിൽ കൂടുതലുള്ള തുക കൈവശ്യമുണ്ടെങ്കിൽ അത് അതോറിറ്റിയിൽ അറിയിക്കണമെന്നും ഉദ്യേഗസ്ഥർ ആവർത്തിച്ചു.യുഎഇയിലെ ഡിസ്ക്ലോസർ സമ്പ്രദായം അനുസരിച്ച്, 18 വയസ്സിന് മുകളിലുള്ള ഓരോ കുടുംബാംഗത്തിനും രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുമ്പോൾ കസ്റ്റംസിനോട് വെളിപ്പെടുത്താതെ 60,000 ദിർഹമോ അതിന് തുല്യമായ വിദേശ കറൻസിയോ കൈയ്യിൽ വയ്ക്കാൻ സാധിക്കും. എന്നിരുന്നാലും, ‘അഫ്‌സ’ സംവിധാനത്തിലൂടെയോ രാജ്യത്തിന്റെ അതിർത്തി ക്രോസിംഗ് പോയിന്റുകളിൽ അംഗീകരിച്ച മറ്റ് വെളിപ്പെടുത്തൽ സംവിധാനങ്ങളിലൂടെയോ മേൽപ്പറഞ്ഞ പരിധി കവിയുന്ന ഏത് പണത്തിന്റെയും ഉറവിടെ വ്യക്തമാക്കേണ്ടതുണ്ട്. കൂടാതെ, കുട്ടികളും കൗമാരക്കാരും ഉൾപ്പെടെ 18 വയസ്സിന് താഴെയുള്ള യാത്രക്കാർ കൊണ്ടുപോകുന്ന പണവും മറ്റ് വിലയേറിയ വസ്തുക്കളും അവരുടെ മാതാപിതാക്കളുടെയോ അനുഗമിക്കുന്ന മുതിർന്ന കുടുംബാംഗങ്ങളുടെയോ നിശ്ചിത പരിധിയിൽ ചേർക്കും.പണവും മറ്റ് സാമ്പത്തിക ഉപകരണങ്ങളും വിലയേറിയ ലോഹങ്ങളും ICA വെബ്‌സൈറ്റിലൂടെയും അതിന്റെ സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷനിലൂടെയും വെളിപ്പെടുത്തുന്നതിനുള്ള ഓൺലൈൻ സംവിധാനം ആരംഭിച്ചതായി അതോറിറ്റി അറിയിച്ചു. യുഎഇയിലേക്കും തിരിച്ചും സുരക്ഷിതവും സുഖപ്രദവുമായ യാത്രാസൗകര്യം ഒരുക്കാനാണ് പുതിയ നീക്കം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)