Posted By user Posted On

efiling യുഎഇയിൽ 72 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; യുവാവിന്റെ വിചാരണ തുടരുന്നു

റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ 72 കാരനെ കൊലപ്പെടുത്തിയ കേസിൽ efiling 26 കാരനായ അറബ് യുവാവിന്റെ വിചാരണ തുടരുന്നു. വയോധികനെ ഇടിച്ചിട്ട ശേഷം സംഭവ സ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 72കാരൻ പിന്നീട് മരണത്തിന് കീഴടങ്ങി. സംഭവത്തിന് ശേഷം പൊലീസ് പ്രതിക്കായി തെരച്ചിൽ തുടങ്ങുകയും ഇയാളുടെ വാഹനം വീടിന്റെ മുൻവശത്ത് ട്രാക്ക് ചെയ്താണ് ഇയാളെ കണ്ടെത്തുകയായിരുന്നു. മൂന്ന് മണിക്കൂറിനുള്ളിൽ ഇയാളെ പിടികൂടി വാഹനം കസ്റ്റഡിയിലെടുക്കാൻ സാധിച്ചതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു. എന്താണ് സംഭവിച്ചതെന്ന് പെട്ടന്ന് മനസ്സിലായില്ലെന്നും, ഭയന്ന് ആഓശയക്കുഴപ്പത്തിലായതിനാലാണ് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതെന്നും പ്രതി പറഞ്ഞു. വിചാരണയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി പ്രതിയെ ട്രാഫിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *