Posted By user Posted On

entrepreneur fund തുർക്കിയിലെയും സിറിയയിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വൻ തുക സഹായം നൽകി പ്രവാസി മലയാളി സംരംഭകൻ

തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിത ബാധിതർക്ക് വൻതുകയുടെ സഹായം നൽകി പ്രവാസി മലയാളി entrepreneur fund സംരംഭകൻ. ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ ആണ് സഹായം നൽകി മാതൃകയായത്. 50 ദശലക്ഷം ദിർഹം (ഏകദേശം 11 കോടി ഇന്ത്യൻ രൂപ) ആണ് അദ്ദേഹം സഹായത്തിനായി നൽകിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുൻപന്തിയിലുള്ള എമിറേറ്റ്‌സ് റെഡ് ക്രസന്റിനാണ് അദ്ദേഹം ഈ തുക കൈമാറിയത്. മധ്യപൂർവ ദേശത്തെ ആരോഗ്യമേഖലയിലെ പ്രമുഖ സംരംഭകനാണ് ഡോ. ഷംഷീർ. ഡോ ഷംഷീർ വയലിന്റെ തീരുമാനത്തെ എമിറേറ്റ്‌സ് റെഡ് ക്രസന്റ് അഭിനന്ദിച്ചു. ദുരിതബാധിത പ്രദേശത്തെ സമഗ്ര പ്രവർത്തങ്ങൾക്ക് തുക ഉപയോഗപ്പെടുത്തുമെന്നും സംഘടന വ്യക്തമാക്കി. ഭൂകമ്പ ബാധിതർക്കും കുടുംബങ്ങൾക്കുമൊപ്പമാണ് മനസ്സെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംഭാവനയെന്നും ഷംഷീർ പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *