compensation ജോലി സ്ഥലത്ത് നിന്ന് സാധനങ്ങൾ മോഷ്ടിച്ചു; നാല് പ്രവാസികൾ തൊഴിൽ ഉടമയ്ക്ക് വൻ തുക നഷ്ടപരിഹാരം നൽകണമെന്ന് കോടതി
അബുദാബി: യുഎഇയിൽ ജോലി സ്ഥലത്തു നിന്ന് സാധനങ്ങൾ മോഷ്ടിച്ച നാല് പ്രവാസികൾക്ക് compensation ശിക്ഷ വിധിച്ച് കോടതി. പ്രതികൾ തൊഴിൽ ഉടമയ്ക്ക് 33 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നാണ് അബുദാബി ഫാമിലി ആന്റ് സിവിൽ അഡ്‍മിനിസ്‍ട്രേറ്റീവ് കേസ് കോടതി വിധി. അതോടൊപ്പം തന്നെ പരാതിക്കാരന്റെ കോടതി ചെലവുകളും പ്രതികൾ വഹിക്കണം. അബുദാബിയിലെ ഒരു വെയർഹൗസിൽ ജോലി ചെയ്‍തിരുന്ന 4 പ്രവാസികളാണ് മോഷണക്കേസിൽ പിടിയിലായത്. വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് കേബിളുകൾ ഇവർ മോഷ്ടിച്ച് കടത്തിയെന്നാണ് തൊഴിൽ ഉടമ നൽകിയ പരാതിയിൽ പറയുന്നത്. നേരത്തെ കേസ് പരിഗണിച്ച അബുദാബി പ്രാഥമിക കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഓരോരുത്തർക്കും 20,000 ദിർഹം വീതം പിഴയും വിധിച്ചു. എന്നാൽ മോഷണം കാരണം കമ്പനിക്കുണ്ടായ നഷ്ടത്തിന് പകരമായി പ്രതികളിൽ നിന്ന് 1,51,000 ദിർഹം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതർ സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. എല്ലാ കക്ഷികളുടെയും വാദം പരിഗണിച്ച കോടതി പ്രതികൾ എല്ലാവരും ചേർന്ന് കമ്പനിക്ക് ഒന്നര ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്നാണ് വിധി പുറപ്പെടുവിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)