Posted By user Posted On

mahzooz result ആദ്യമായി മഹ്സൂസിൽ ഭാ​ഗ്യം പരീക്ഷിച്ചു; പ്രവാസിക്ക് വൻ തുക സമ്മാനം

നിരവധി പ്രാവാസികളുടെ ജീവിതം മാറ്റിമറിച്ച് മ​ഹ്സൂസ് നറുക്കെടുപ്പ്. 1847 പേർക്കാണ് mahzooz result മഹ്സൂസിൻറെ 115-ാമത് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ സമ്മാനങ്ങൾ കിട്ടിയത്. ക്യാഷ് പ്രൈസായി മഹ്സൂസ് നൽകിയത് AED 1,931,050. 41 പേർ രണ്ടാം സമ്മാനമായ AED 1,000,000 പങ്കിട്ടു. മൂന്നു ഭാഗ്യശാലികൾ AED 100,000 വീതം നേടി. ഒമാനിൽ താമസിക്കുന്ന ഗ്യാൻ ആണ് AED 100,000 നേടിയ ആദ്യത്തെ വ്യക്തി. അദ്ദേഹം ആദ്യമായാണ് മഹ്സൂസിൽ ഭാ​ഗ്യം പരീക്ഷിക്കുന്നത്. 49കാരനായ ​ഗ്യാൻ നേപ്പാൾ സ്വദേശിയാണ്. ഗ്യാസ് പ്ലാൻറിൽ ജീവനക്കാരനായ ഗ്യാൻ രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ്. ദുബായ് നിന്നും മകളാണ് വിജയിയായ വിവരം ഗ്യാനിനെ ഫോണിൽ വിളിച്ച് അറിയിച്ചത്. സ്ഥിരമായി മഹ്സൂസിൽ പങ്കെടുക്കുന്ന മകൾ തന്നെയാണ് മഹ്സൂസിൽ പങ്കെടുക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചതും. നേപ്പാളിൽ സ്വന്തമായി ബിസിനസ് തുടങ്ങാനും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനും തുക ഉപയോഗിക്കുമെന്നാണ് ​ഗ്യാൻ പറയുന്നത്. ഇന്ത്യക്കാരനായ സമീർ രണ്ടാമത്തെ ഭാ​ഗ്യശാലി. കഴിഞ്ഞ അറ് വർഷമായി സൗദി അറേബ്യയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണ് സമീർ. അടുത്ത് തന്നെ നടക്കാനിരിക്കുന്ന തൻറെ വിവാഹത്തിന് പണം ഉപകരിക്കുമെന്നാണ് സമീർ പറയുന്നത്. കടം വീട്ടാനും ചില നിക്ഷേപങ്ങൾക്കും ഈ തുക സഹായിക്കുമെന്ന് സമീർ കരുതുന്നു. നിങ്ങൾക്കും മഹ്സൂസിൽ പങ്കെടുക്കാൻ സുവർണാവസരമുണ്ട്. മഹ്സൂസ് കളിക്കാൻ www.mahzooz.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. AED 35 മുടക്കി ഒരു വാട്ടർ ബോട്ടിൽ ആണ് വാങ്ങിക്കേണ്ടത്. ഇത് ഒന്നിലധികം നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ നിങ്ങളെ സഹായിക്കും. വ്യത്യസ്ത സെറ്റുകളിലെ നമ്പറുകൾ തെരഞ്ഞെടുത്ത് Fantastic Friday Epic Draw, Super Saturday Draw നിങ്ങൾക്ക് പങ്കെടുക്കാം. സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ 49 നമ്പറുകളിൽ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കാനാകും. AED 10,000,000 ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം AED 1,000,000, മൂന്നാം സമ്മാനം AED 350. ഇതോടൊപ്പം ഓട്ടോമാറ്റിക് ആയി റാഫ്ൾ ഡ്രോയിലേക്കും നിങ്ങൾക്ക് പ്രവേശിക്കാനാകും. ഇതിൽ വിജയിക്കുന്ന മൂന്ന് പേർക്ക് AED 100,000 വീതം ലഭിക്കും. ഫൻറാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ അനുസരിച്ച് 39 നമ്പറുകളിൽ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കാം. AED 10,000,000 ആണ് സമ്മാനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *