Posted By user Posted On

ദുബായില്‍ ആദ്യത്തെ വെര്‍ച്വല്‍ മാള്‍ വരുന്നു

ദുബായ്: ദുബായില്‍ ആദ്യത്തെ വെര്‍ച്വല്‍ മാള്‍ പ്രഖ്യാപിച്ചു. ഏറ്റവും നൂതനമായ മെറ്റാവേര്‍സ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡീസെന്‍ട്രലാന്‍ഡിലാണ് മാജിദ് അല്‍ ഫുത്തൈം കമ്പനി മാള്‍ ഓഫ് ദി മെറ്റാവേഴ്സ് ആരംഭിക്കുന്നത്. വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയിലാണ് ദുബായിലെ മാള്‍ ഓഫ് ദി മെറ്റാവേഴ്സിന്റെ വരവ് പ്രഖ്യാപിക്കപ്പെട്ടത്. വിവിധ പരീക്ഷണ ഘട്ടങ്ങള്‍ക്ക് ശേഷമാവും മാള്‍ ഓഫ് ദി മെറ്റാവേര്‍സ് തുറക്കുക.

മാള്‍ ഓഫ് ദി മെറ്റാവേഴ്സില്‍ ഉപഭോക്താക്കള്‍ക്ക് കാരിഫോര്‍, വോക്‌സ് സിനിമാസ്, ദാറ്റ് കണ്‍സെപ്റ്റ് സ്റ്റോര്‍, ഗവാലി, സാംസംഗ് സ്റ്റോര്‍ തുടങ്ങിയ ലോകോത്തര ഷോപ്പിംഗ് സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭ്യമാവും. കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെടും. ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും അതിനനുസരിച്ച സേവനങ്ങളായിരിക്കും മാളില്‍ ലഭ്യമാക്കുകയെന്നും മാജിദ് അല്‍ ഫുത്തൈം കമ്പനി അധികൃതര്‍ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *