Posted By user Posted On

efilingമയക്കുമരുന്ന് ഉപയോ​ഗം; യുഎഇയിൽ പ്രവാസി യുവതിക്ക് ശിക്ഷ വിധിച്ച് കോടതി

മയക്കുമരുന്ന് ഉപയോ​ഗിച്ച കേസിൽ യുഎഇയിൽ പ്രവാസി യുവതിക്ക് ശിക്ഷ വിധിച്ച് കോടതി efiling. ദുബായിലെ ഒരു ലേഡീസ് സലൂണിൽ ജോലി ചെയ്യുന്ന 21 കാരിയായ യുവതിക്കാണ് 5,000 ദിർഹം പിഴ ശിക്ഷ വിധിച്ചത്. മയക്കുമരുന്ന് ഉപയോ​ഗിച്ചതായി കണ്ടെത്തിയ ശേഷം യുവതിയെ അന്വേഷണ ഉദ്യോ​ഗസ്ഥർ കോടതിയിൽ ഹാജരാക്കുകയും യുവതി കോടതിയിൽ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. നേരത്തെ മൂന്ന് മാസം തടവ് ശിക്ഷ ആയിരുന്നു യുവതിക്ക് കോടതി വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം യുവതിയെ നാടുകടത്താനും ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ശിക്ഷയിൽ ഇളവ് നൽകണമെന്നും താൻ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നതായും യുവതി കോടതിയിൽ ബോധിപ്പിച്ചിരുന്നു. തുടർന്ന് കോടതി യുവതിയുടെ ശിക്ഷയിൽ ഇളവ് നൽകുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *