Posted By user Posted On

ഗതാഗത നിയമലംഘകരുടെ വിവരങ്ങൾ കൈമാറാൻ പുതിയ പദ്ധതി: യുഎഇ–കുവൈത്ത് ധാരണയായി

അബുദാബി∙ ഗതാഗത നിയമ ലംഘകരുടെ വിവരങ്ങൾ പരസ്പരം കൈമാറാൻ യുഎഇയും കുവൈത്തും ധാരണയായി. ഇരുരാജ്യങ്ങളിലെയും ഗതാഗത വിഭാഗം തമ്മിൽ ഇലക്ട്രോണിക് വഴി ബന്ധിപ്പിച്ചാണ് വിവരം കൈമാറുക. നിയമലംഘനം നടത്തി മറ്റു രാജ്യത്തേക്കു മുങ്ങുന്നവരെ പിടികൂടാൻ ഇതുവഴി സാധിക്കും. കൂടാതെ നിയമം ലംഘിച്ച് മറ്റു രാജ്യങ്ങളിലേക്കു കടക്കുന്നവരെ പിടികൂടാൻ ഇതുവഴി സാധിക്കും. ശിക്ഷ നടപ്പാക്കാൻ പ്രതികളെ അതാതു രാജ്യങ്ങൾക്കു കൈമാറും. പിഴ മാത്രമുള്ള കേസുകളിൽ അത് അടച്ച് നടപടി പൂർത്തിയാക്കാനും സൗകര്യമുണ്ടാകും. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ച നയങ്ങളും നടപടികളും ശക്തമാക്കാനും ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ തമ്മിൽ അബുദാബിയിൽ നടത്തിയ ചർച്ചയിൽ ധാരണയായി.
നേരത്തെ ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളുമായും യുഎഇ ഗതാഗത വിഭാഗം ഇ–ലിങ്കിങ് ഏർപ്പെടുത്തിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *