eb5 investment ഇനി എല്ലാം സ്മാർട്ടാകും; വീസ, എൻട്രി പെർമിറ്റുകൾക്ക് 15 പുതുക്കിയ സേവനങ്ങളുമായി യുഎഇ
യുഎഇ; രാജ്യത്തെ വീസ, എൻട്രി പെർമിറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട പുതുക്കിയ 15 സേവനങ്ങളുമായി eb5 investment യുഎഇ. ഈ സേവനങ്ങളെല്ലാം സ്മാർട് ചാനലുകൾ വഴി ലഭ്യമാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ആണ് പുതുക്കിയ സേവനങ്ങൾ പ്രഖ്യാപിച്ചത്. സ്മാർട്ട് സേവന സംവിധാനത്തിൽ അതോറിറ്റി സ്വീകരിച്ച അപ്‌ഡേറ്റുകൾ 2023 ഫെബ്രുവരി 1 ന് ആരംഭിച്ചതായി ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു. പൗരന്മാരും താമസക്കാരും സന്ദർശകരും ഉൾപ്പെടെ എല്ലാ വിഭാഗം ഉപയോക്താക്കളും അവയിൽ ഉൾപ്പെടും. ഇത് വഴി വ്യക്തിയുടെ അക്കൗണ്ടുകളിൽ 30, 60, 90 ദിവസത്തേയ്ക്ക് ഒന്ന് അല്ലെങ്കിൽ ഒന്നിലേറെ എൻട്രികൾക്കായി ബന്ധുവിന്റെയോ സുഹൃത്തിന്റെയോ സന്ദർശന വീസ നീട്ടാൻ അനുവദിക്കുന്നു. ടൂറിസം, ചികിത്സ, രോഗിയുടെ സഹയാത്രികൻ എന്നിവയ്‌ക്കായി ഗ്രൂപ്പ് ഫാമിലി വീസ അനുവദിക്കും. സിംഗിൾ, മൾട്ടിപ്പിൾ എൻട്രികൾക്കായിട്ടാണ് ഈ വിസ ലഭിക്കുക. 60 ദിവസത്തേയും 180 ദിവസത്തേയും കാലാവധിയുള്ള വിസയാണ് അനുവദിക്കുക. പാസ്‌പോർട്ട് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനുമുള്ള അപേക്ഷകൾ സമർപ്പിക്കുമ്പോൾ നിശ്ചയദാർഢ്യമുള്ള പൗരന്മാരുടെ വിരലടയാളം ആവശ്യമില്ല. 90 ദിവസത്തെ വീസയുള്ളവർക്ക് ഒരു തവണ 30 ദിവസത്തേയ്ക്ക് വീസ നീട്ടാൻ അനുവദിക്കും. എന്നാൽ, വിസയുടെ സാധുത 6 മാസത്തിൽ കൂടുതലാണെങ്കിൽ റെസിഡൻസി വീസ പുതുക്കൽ നിരോധിക്കുകയും ചെയ്യും. എമിറേറ്റ്സ് ഐഡി ഇല്ലാതെ ജിസിസി പൗരന്മാരുടെ അക്കൗണ്ടുകളിൽ വീസ ഡാറ്റ റദ്ദാക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള സേവനങ്ങൾ നൽകുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)