Posted By user Posted On

fire force യുഎഇയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടിത്തം

യുഎഇയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച പുലർച്ചെ അജ്മാനിലെ എണ്ണ ഫാക്ടറിയിൽ fire force ഉണ്ടായ വൻ തീപിടിത്തം നിയന്ത്രണ വിധേയമാക്കി.പുലർച്ചെ 3.30 ന് ഫാക്ടറിയിൽ തീപിടിത്തം ഉണ്ടായത്. തുടർന്ന് തീ ആളിപ്പടരുകയും ഒരു റെസിഡൻഷ്യൽ കെട്ടിടം, പ്രിന്റിംഗ് പ്രസ്, വെയർഹൗസുകൾ, നിരവധി കാറുകൾ എന്നിവയിലേക്ക് പടരുകയും ചെയ്തു. അജ്മാൻ പോലീസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ദുബായ്, ഷാർജ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള സപ്പോർട്ട് ടീമുകളും സിവിൽ ഡിഫൻസിലെ അഗ്നിശമന സേനാംഗങ്ങളും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ പൊലീസ് പങ്കുവച്ചിട്ടുണ്ട്. നിരവധി കാറുകൾ തീപിടിച്ച് നശിച്ചതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *