Posted By user Posted On

israa wal miraj ഇസ്രാ വൽ മിറാജിന് യുഎഇയിലെ താമസക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമോ?

ഒമാനും കുവൈത്തും ഇസ്‌റാ വൽ മിറാജിന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ , israa wal mirajയുഎഇയിൽ ഈ ദിവസം അവധിയില്ല. ഇസ്രാ വാൽ മിറാജിന് ഇനി പൊതു അവധികൾ ഉണ്ടാകില്ലെന്ന് യുഎഇ 2019 ൽ പ്രഖ്യാപിച്ചു. പകരം, ഈദ് അൽ അദ്ഹ, ഈദുൽ ഫിത്തർ അവധികൾ കൂടുതൽ ദിവസം നൽകാനും തീരുമാനിച്ചു. ഇസ്ലാമിക കലണ്ടറിൽ 1444 റജബിലെ 27-ാം രാത്രിയാണ് ഇസ്രാ വൽ മിറാജ് ആഘോഷിക്കുന്നത്. മുഹമ്മദ് നബി (സ) മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് ജറുസലേമിലെ മസ്ജിദ് അൽ അഖ്സയിലേക്ക് യാത്ര ചെയ്ത രാത്രിയാണിത്. ഒമാനും കുവൈത്തും 2023 ഫെബ്രുവരി 19 ഞായറാഴ്ച പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് അവധിയായിരിക്കുമെന്ന് രാജ്യങ്ങളിലെ വാർത്താ ഏജൻസികൾ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *