expat യുഎഇയിൽ മൂന്നരമാസം മുൻപ് കാണാതായ പ്രവാസി മലയാളി യുവാവ് മരിച്ച നിലയിൽ
ദുബൈ: മൂന്നര മാസം മുമ്പ് യുഎഇയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ expat കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി പുത്തലത്ത് വീട്ടിൽ അമൽ സതീശനാണ് മരിച്ചത്. 29 വയസായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 20 മുതലാണ് അമലിനെ ദുബൈ വർസാനിൽ നിന്ന് കാണാതായത്. അതിന് ശേഷം പലവിധത്തിലും തിരച്ചിൽ നടത്തിയിരുന്നു. അമലിന്റെ പിതാവ് ഉൾപെടെ യു.എ.ഇയിൽ എത്തി മകനെ കണ്ടെത്താൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ജോലി സ്ഥലത്ത് നിന്നിറങ്ങിയ അമൽ പിന്നീട് തിരികെയെത്തിയിരുന്നില്ല. തുടർന്ന് പൊലീസ് പരാതി നൽകുകയും അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മൃതദേഹം ദുബൈയിലെ മോർച്ചറിയിലുണ്ടെന്ന വിവരം ലഭിച്ചത്. പിതാവ്: സതീശൻ. മാതാവ്: പ്രമീള. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് സാമൂഹ്യ പ്രവർത്തകരായ നസീർ വാടാനപ്പള്ളി, തമീം അബൂബക്കർ പുറക്കാട്, ഫൈസൽ കണ്ണോത്ത് എന്നിവർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)