Posted By user Posted On

parking lotഗൾഫുഡ് പ്രദർശനം; സൗജന്യ ഷട്ടിൽ സർവീസും പാർക്കിംഗ് സ്ഥലങ്ങളും പ്രഖ്യാപിച്ച് ദുബായ് ആർടിഎ

ഗൾഫുഡ് പ്രദർശനത്തോട് അനുബന്ധിച്ച് നിയുക്ത പാർക്കിംഗ് സ്ഥലങ്ങളും ഷട്ടിൽ സേവനങ്ങളും parking lot പ്രഖ്യാപിച്ച് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഫെബ്രുവരി 20 മുതൽ ഫെബ്രുവരി 24 വരെയാണ് ഗൾഫുഡ് പ്രദർശനം നടക്കുന്നത്. ദുബായ് മാൾ സബീൽ എക്‌സ്പാൻഷൻ പാർക്കിംഗ്, അൽ വാസൽ ക്ലബ്ബിന് മുന്നിലെ പൊതു പാർക്കിംഗ്, അൽ കിഫാഫിലെ ബഹുനില പാർക്കിംഗ്, ദുബായ് വേൾഡ് ട്രേഡ് സെന്റർ ഏരിയയിൽ ലഭ്യമായ പാർക്കിംഗ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. സന്ദർശകരെ എക്സിബിഷനിൽ നിന്ന് കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും സൗജന്യ ഷട്ടിൽ ബസുകൾ ഉണ്ടായിരിക്കും.ലോകത്തിലെ ഏറ്റവും വലിയ വാർഷിക ആഗോള ഭക്ഷ്യ-പാനീയ സോഴ്സിംഗ് ഇവന്റാണ് ഗൾഫുഡ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *