weather stationയുഎഇയിൽ ദൂരക്കാഴ്ച കുറയും; ജനങ്ങൾക്ക് ജാഗ്രത നിർദേശം, യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു
യുഎഇയിൽ ഇന്നത്തെ ദിവസം ഭാഗികമായി മേഘാവൃതവും ചില സമയങ്ങളിൽ മൂടൽമഞ്ഞും weather station അനുഭവപ്പെടുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. പകൽ സമയത്ത് പൊടിയും മണലും വീശുന്നതിന് കാരണമാകുന്ന രീതിയിൽ ശക്തമായ കാറ്റ് വീശും. ഈ സാഹചര്യത്തിൽ ചില പ്രദേശങ്ങളിൽ അതോറിറ്റി യെല്ലോ ഫോഗ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 11.30 മുതൽ ശനിയാഴ്ച രാവിലെ 8.30 വരെ ചില വടക്കൻ, ആന്തരിക കിഴക്കൻ പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുന്ന തരത്തിൽ മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. രാജ്യത്ത് താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 22 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 24 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. എന്നിരുന്നാലും, അബുദാബിയിലും ദുബായിലും താപനില 18 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 8 ഡിഗ്രി സെൽഷ്യസും വരെ താപനില താഴ്ന്നേക്കാം. രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും, ചില ആന്തരിക കിഴക്കൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും ഈർപ്പം 50 മുതൽ 90 ശതമാനം വരെ ആയിരിക്കും. അറേബ്യൻ ഗൾഫിൽ കടലിലെ അവസ്ഥ വളരെ പ്രക്ഷുബ്ധവും ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയ പ്രക്ഷുബ്ധതമായ അവസ്ഥയുമായിരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)