cheapo air യുഎഇയിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെ യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു
യുഎഇയിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം മൂലം യാത്രക്കാരൻ മരിച്ചു. 59 കാരനായ cheapo air ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. ദുബായിൽ നിന്ന് ധാക്കയിലേക്കുള്ള വിമാനത്തിലാണ് സംഭവം. ഫ്ലൈ ദുബായ് വിമാനം തുടർന്ന് ധാക്കയിലേക്ക് തിരിച്ച് വിട്ടു. ”2023 ഫെബ്രുവരി 18 ന് ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് ധാക്ക എയർപോർട്ടിലേക്ക് പോയ FZ 523 വിമാനത്തിൽ വച്ച് ബംഗ്ലാദേശി യാത്രക്കാരൻ (59) ഹൃദയാഘാതം മൂലം മരിച്ചു. അന്തരിച്ച യാത്രക്കാരന്റെ കുടുംബത്തിന് ഫ്‌ലൈ ദുബായ് അഗാധമായ അനുശോചനം അറിയിക്കുന്നു,” എയർലൈൻ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഈ മാസം ആദ്യം, സിഡ്നിയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം മെഡിക്കൽ എമർജൻസി കാരണം പെർത്തിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. അതുപോലെ തന്നെ, അടുത്തിടെ എയർലൈനിന്റെ ബ്രസ്സലിലേക്കുള്ള വിമാനം മിഡ്-എയർ മെഡിക്കൽ എമർജൻസി കാരണം ഇറാഖി നഗരമായ എർബിലിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)