dupixent രാജ്യത്തിന് പുറത്തുള്ള മയക്കുമരുന്ന് വ്യാപാരിക്ക് പണം നൽകി; യുഎഇയിൽ രണ്ട് പ്രവാസി യുവാക്കൾക്ക് പിഴ ശിക്ഷ, ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും വിലക്ക്
യുഎഇ; ഹെറോയിന് മയക്കുമരുന്ന് ഇടപാടുകാരന് പണം കൈമാറിയ കേസിൽ രണ്ട് ഗൾഫ് പൗരന്മാരെ dupixent ദുബായ് മിസ്ഡിമെനേഴ്സ് കോടതി ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ട ഇരുവർക്കും 10,000 ദിർഹം പിഴ വിധിച്ചു. സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ രണ്ട് വർഷത്തേക്ക് ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും കോടതി വിലക്കേർപ്പെടുത്തി. പോലീസ് അന്വേഷണത്തിൽ, പ്രതികൾ ഇരുവരും മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും ഉപയോഗിച്ചതായി ബന്ധപ്പെട്ട അധികാരികൾ കണ്ടെത്തിയിരുന്നു. ആദ്യത്തെ കുറ്റവാളി 2,000 ദിർഹം ട്രാൻസ്ഫർ ചെയ്തപ്പോൾ രണ്ടാമത്തെ കുറ്റവാളി 900 ദിർഹം യുഎഇക്ക് പുറത്ത് പ്രവർത്തിക്കുന്ന മയക്കുമരുന്ന് വ്യാപാരികളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി രേഖകൾ പറയുന്നു. മരുഭൂമിയിൽ കുഴിച്ചിട്ട മയക്കുമരുന്നിന്റെ ലൊക്കേഷൻ വാട്സ്ആപ്പിൽ മയക്കുമരുന്ന് വ്യാപാരികൾ പ്രതിക്ക് അയച്ചു നൽകുകയാണ് ചെയ്തത്. പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ഒന്നാം പ്രതിയുടെ കൈവശം ഹെറോയിൻ അടങ്ങിയ പ്ലാസ്റ്റിക് ബാഗും രണ്ടാമന്റെ കൈവശം ഹെറോയിൻ അടങ്ങിയ രണ്ട് പ്ലാസ്റ്റിക് ബാഗുകളും ഉണ്ടായിരുന്നു. പ്രതികളെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലേക്ക് കൊണ്ടുപോയി. തുടർന്ന് അവരെ പബ്ലിക് പ്രോസിക്യൂഷനിലേക്കും കോടതിയിലേക്കും വിട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)