expat യുഎഇയിലെ മലയാളി പണ്ഡിതൻ ആർ.വി. അലി മുസ്ലിയാർ അന്തരിച്ചു
അജ്മാൻ: അജ്മാനിലെ മലയാളി പണ്ഡിതൻ ആർ.വി. അലി മുസ്ലിയാർ അന്തരിച്ചു. 78 വയസായിരുന്നു expat. ശനിയാഴ്ച വൈകീട്ട് നോമ്പ് തുറന്ന് പള്ളിയിൽ പോയി വീട്ടിൽ മടങ്ങിയെത്തിയ ഉസ്താദ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂർ കേച്ചേരി സ്വദേശിയാണ്. സമസ്തയുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും മുന്നിലുണ്ടായിരുന്ന വ്യക്തിത്വമാണ് അലി മുസ്ലിയാർ. പിതാവ്: മൊയ്തീൻകുട്ടി മുസ്‌ലിയാർ. മാതാവ്: സൈനബ. 1977ൽ കപ്പൽ മാർഗമാണ് അലി ഉസ്താദ് യു.എ.ഇയിൽ എത്തുന്നത്. 1981 മുതൽ 2022 ഡിസംബർ വരെ യു.എ.ഇ ഔഖാഫിൽ ഇമാമായി ജോലി ചെയ്തു. തൃശൂർ ജില്ല അജ്‌മാൻ കെ.എം.സി.സി പ്രസിഡൻറ്, അജ്‌മാൻ സ്റ്റേറ്റ് കെ.എം.സി.സി വൈസ് പ്രസിഡൻറ് എന്നീ നിലകളിലും മത കാര്യങ്ങളിൽ ഉപദേശകനായും പ്രവർത്തിച്ചിരുന്നു. ഖബറടക്കം അജ്മാൻ ജർഫ് ഖബറിസ്ഥാനിൽ നടക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)