Posted By user Posted On

ദു​ബായിൽ കാ​മു​കി​മാ​രു​ടെ പേ​രി​ൽ
സം​ഘ​ർ​ഷം; നാ​ലു​പേ​ർ​ക്ക്​ ത​ട​വ്

ദു​ബായ് : പെ​ൺ​സു​ഹൃ​ത്തു​ക്ക​​ളെ മോ​ശ​മാ​യ രീ​തി​യി​ൽ നോ​ക്കു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്​​തെ​ന്ന്​ ആ​രോ​പി​ച്ച്​ ദുബായിൽ നാ​ലം​ഗ സം​ഘ​ത്തെ ആ​ക്ര​മി​ച്ച നാ​ലു​പേ​ർ പി​ടി​യി​ൽ. അ​റ​ബ്​ രാ​ജ്യ​ക്കാ​രാ​യ നാ​ലു​പേ​​രാ​ണ്​ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​വ​ർ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണെ​ന്നു​ മാ​ത്ര​മാ​ണ്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ത്തി​യും വ​ടി​യും അ​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കേ​സി​ൽ വി​ധി പ​റ​ഞ്ഞ ദു​ബൈ ഫ​സ്റ്റ് ഇ​ൻ​സ്റ്റ​ൻ​സ് കോ​ട​തി പ്ര​തി​ക​ൾ​ക്ക് ഒ​രു മാ​സം ത​ട​വും 10,000 ദി​ർ​ഹം വീ​തം പി​ഴ​യും വി​ധി​ച്ചു. ശി​ക്ഷ അ​നു​ഭ​വി​ച്ച​ശേ​ഷം രാ​ജ്യ​ത്തു​നി​ന്ന് നാ​ടു​ക​ട​ത്താ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.
ദു​ബായി ഗ്രേ​റ്റ് മാ​ർ​ക്ക​റ്റ് ഏ​രി​യ​യി​ൽ രാ​ത്രി വൈ​കി​യാ​ണ്​ സം​ഭ​വം ന​ട​ന്ന​തെ​ന്ന്​ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ര​ണ്ടു​ പെ​ൺ​സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ന​ട​ന്നു​പോ​കു​ന്ന ര​ണ്ടു​പേ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന്​ ആ​രോ​പി​ച്ച്​ ആ​ദ്യം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ ര​ണ്ടു​പേ​രെ കൂ​ടി വി​ളി​ച്ചു​വ​രു​ത്തി ക​ത്തി​വീ​ശി​യും ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ അ​റ​ബ്​ വം​ശ​ജ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *