Posted By user Posted On

ഇനി യാത്ര എളുപ്പത്തിൽ; ഇതാ റാ​സ​ൽ​ഖോ​റി​നെ​യും നാ​ദ​ൽ ഹ​മ​റി​നെ​യും ബ​ന്ധി​പ്പി​ച്ച്​ പു​തി​യ പാ​ലം

ദു​ബൈ: റാ​സ​ൽ​ഖോ​റി​നെ​യും നാ​ദ​ൽ ഹ​മ​റി​നെ​യും ബ​ന്ധി​പ്പി​ച്ച്​ പു​തി​യ പാ​ലം തുറന്നു.
ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ സ​ഈ​ദ്​ ഇ​ട​നാ​ഴി പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മായാണ് റാ​സ​ൽ​ഖോ​ർ-​നാ​ദ​ൽ ഹ​മ​ർ ​​ഫ്ലൈ ​ഓ​വ​ർ തു​റന്നിരിക്കുന്നത്. സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​ത​വും ത​ട​സ്സ​മി​ല്ലാ​ത്ത യാ​ത്ര​യും നി​ല​വി​ലു​ള്ള ഓ​വ​ർ​ലാ​പ്പി​ങ്​ ട്രാ​ഫി​ക് സ്പോ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കാ​നു​മാ​ണ്​ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. റാ​സ​ൽ​ഖോ​റി​ൽ​നി​ന്ന്​ നാ​ദ​ൽ ഹ​മ​ർ റോ​ഡി​ലേ​ക്ക്​ ഗ​താ​ഗ​ത​ത​ട​സ്സ​മോ സി​ഗ്​​ന​ലോ ഇ​ല്ലാ​തെ ക​യ​റാ​വു​ന്ന പാ​ല​മാ​ണ്​ തു​റ​ന്നു​കൊ​ടു​ത്ത​ത്. 1471 മീ​റ്റ​ർ നീ​ളം വ​രു​ന്ന റോ​ഡി​ലൂ​ടെ മ​ണി​ക്കൂ​റി​ൽ 30,000 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും. ര​ണ്ടു​വ​രി പാ​ത​യാ​ണ്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നാ​ദ​ൽ ഹ​മ​ർ റോ​ഡി​ൽ​നി​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ലേ​ക്ക്​ ​ത​ട​സ്സ​മി​ല്ലാ​തെ ക​ട​ക്കാ​ൻ ക​ഴി​യും. റാ​സ​ൽ​ഖോ​ർ റോ​ഡി​ൽ​നി​ന്ന് നാ​ദ അ​ൽ ഹ​മ​റി​ലേ​ക്കു​ള്ള വ​ല​തു​വ​ശ​ത്തേ​ക്ക്​ തി​രി​യു​ന്ന​ത്​ എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന്​ 368 മീ​റ്റ​ർ നീ​ള​മു​ള്ള തു​ര​ങ്ക​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. റോ​ഡ്​ വി​പു​ലീ​ക​ര​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്​ ഏ​പ്രി​ലോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്ന്​ ക​രു​തു​ന്നു. പു​തി​യ റോ​ഡ്​ ദു​ബൈ​യി​ലെ ഗ​താ​ഗ​തം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന്​ ആ​ർ.​ടി.​എ എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ മ​ത്താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു. 6,50,000 വ​രു​ന്ന താ​മ​സ​ക്കാ​ർ​ ഉ​ൾ​പ്പെ​ടു​ന്ന ല​ഗൂ​ൺ​സ്, ദു​ബൈ ക്രീ​ക്ക്, മൈ​ദാ​ൻ ഹൊ​റൈ​സ​ൺ, റാ​സ​ൽ ഖോ​ർ, അ​ൽ വാ​സ​ൽ, നാ​ദ് അ​ൽ ഹ​മ​ർ കോം​പ്ല​ക്സ് മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക്​ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്​ പ​ദ്ധ​തി. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ്​ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു​കൊ​ടു​ത്ത​ത്. ആ​ർ.​ടി.​എ ന​ട​പ്പാ​ക്കു​ന്ന വ​ലി​യ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ്​ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ സ​ഈ​ദ്​ കോ​റി​ഡോ​ർ പ​ദ്ധ​തി. പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​​ന്ന​തോ​ടെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ​നി​ന്ന്​ ബു​ക​ദ്ര ജ​ങ്​​ഷ​നി​ലേ​ക്കു​ള്ള യാ​ത്രാ​സ​മ​യം 20 മി​നി​റ്റി​ൽ​നി​ന്ന് ഏ​ഴാ​യി കു​റ​യും. റോ​ഡി​ൽ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 10,000മാ​യി വ​ർ​ധി​ക്കും. ദു​ബൈ-​അ​ൽ​ഐ​ൻ റോ​ഡി​ന്‍റെ ഇ​ന്‍റ​ർ​സെ​ക്ഷ​ൻ മു​ത​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡ് വ​രെ റാ​സ​ൽ​ഖോ​ർ റോ​ഡി​ലൂ​ടെ എ​ട്ടു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *