Posted By user Posted On

eb5 investmentയുഎഇയിൽ 6 മാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വിസയുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനം; ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം

യുഎഇയിൽ ആറുമാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വിസ ഇനി പുതുക്കാനാകില്ല.eb5 investment ഈ മാസം ആദ്യം മുതൽ നിലവിൽ വന്ന സ്മാർട്ട് സർവീസ് സംവിധാനമനുസരിച്ചാണ് പുതിയ തീരുമാനം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഒരു വർഷം വരെ കാലാവധിയുള്ള വിസകൾ പുതുക്കാൻ അനുമതിയുണ്ടായിരുന്നു. ഐസിപി ആപ്പിലോ വെബ്‌സൈറ്റിലോ രജിസ്റ്റർ ചെയ്ത് അക്കൗണ്ടെടുത്ത ശേഷം മറ്റ് വിസ സംബന്ധമായ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിസ പെർമിറ്റ് പുതുക്കൽ അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച ശേഷം ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്. സ്‌പോൺസർ ചെയ്യുന്ന വ്യക്തിക്ക് ആറ് മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം. അപേക്ഷ റദ്ദാക്കപ്പെടാതിരിക്കാൻ നിശ്ചിത കാലയളവിനുള്ളിൽ മെഡിക്കൽ പരിശോധനയും ആരോഗ്യ ഇൻഷുറൻസും പൂർത്തിയാക്കണം എന്നീ നിബന്ധനകളും പാലിച്ചിരിക്കണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവു https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *