
ദുബായ് രാജ്യാന്തര വിമാനത്താവളം ഈ വർഷം ലക്ഷ്യം വയ്ക്കുന്നത് 7.8 കോടി യാത്രക്കാരെ
ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ വര്‍ഷം 6.6 കോടി യാത്രക്കാർ എത്തിയതായി അധികൃതർ. ഈ വര്‍ഷം ലക്ഷ്യം വയ്ക്കുന്നത് 7.8 കോടി യാത്രക്കാരെ. 2022 അവസാനപാദത്തില്‍ മാത്രം ഫിഫ ലോകകപ്പിനെ തുടര്‍ന്നുള്ള യാത്രക്കാരുടെ എണ്ണം 1.9 കോടിയായിരുന്നു. 2019 ന് ശേഷം ആദ്യമായാണ് യാത്രക്കാരുടെ എണ്ണം ഇത്രയും ഉയര്‍ന്നത്.
ഈ വര്‍ഷാവസാനം ദുബായ് ആതിഥേയത്വം വഹിക്കാനിരിക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടി കോപ്പ് 28, ദുബായ് എയര്‍ഷോ എന്നിവയെല്ലാം കൂടുതല്‍ സന്ദര്‍ശകരെ യുഎഇയിലേയ്ക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബായ് എയര്‍പോര്‍ട്ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. കണക്കുകൾ പ്രകാരം 99 രാജ്യങ്ങളിലെ 229 ലക്ഷ്യസ്ഥാനങ്ങളിലേക്കായി 88 ലേറെ രാജ്യാന്തര വിമാനങ്ങളാണ് ദുബായില്‍നിന്നും സര്‍വീസ് നടത്തുന്നത്. ദുബായില്‍ നിന്നുള്ള 98 ലക്ഷം യാത്രക്കാര്‍ ഇന്ത്യയിലേയ്ക്ക് പറന്നു. 49 ലക്ഷം യാത്രക്കാരുമായി സൗദി അറേബ്യയും 46 ലക്ഷം യാത്രക്കാരുമായി യുകെയും തൊട്ടുപിന്നിലുണ്ട്. പാക്കിസ്ഥാൻ (37 ലക്ഷം), യുഎസ് (30), റഷ്യ (19), തുര്‍ക്കി (16) എന്നിങ്ങനെയാണ് മറ്റ് ലക്ഷ്യസ്ഥാനങ്ങളുടെ കണക്ക്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)