
മയക്കുമരുന്ന് ലഹരിയിൽ ദുബായ് വാട്ടർ
കനാലിൽ ചാടിയ യുവാവിന് 5,000 ദിർഹം പിഴ
ദുബായ്: ദുബായില്‍ മയക്കുമരുന്ന് ലഹരിയിലായിരുന്ന യുവാവ് വാട്ടർ കനാലിൽ ചാടി. ഇയാള്‍ക്ക് 5,000 ദിർഹം പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു. ദുബായ് വാട്ടർ കനാലിൽ ചാടിയ 34 കാരനായ ഗൾഫ് പൗരനെ മറൈൻ പട്രോളിംഗ് സംഘം രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ, ഇയാളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ നിയമവിരുദ്ധമായ മയക്കുമരുന്നിന്റെ ലഹരിയിലാണെന്ന് കണ്ടെത്തുകയായിരുന്നു. ഇത് സംബന്ധിച്ച് ക്രിമിനൽ ലബോറട്ടറി റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
ഫെഡറൽ നിയമത്തിലെ ഡ്രഗ് ഷെഡ്യൂൾ നമ്പർ 5, 8 എന്നിവയിൽ രേഖപ്പെടുത്തിയിരിക്കുന്ന മയക്കുമരുന്ന് പദാർത്ഥങ്ങളാണ് ഇയാൾ ഉപയോഗിച്ചതെന്ന് കണ്ടെത്തി. അന്വേഷണത്തിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി സമ്മതിച്ചെങ്കിലും കോടതിയിൽ തനിക്കെതിരായ കുറ്റങ്ങൾ അദ്ദേഹം നിഷേധിച്ചു. മയക്കുമരുന്ന് ഉപയോഗിച്ചത് മാനസിക രോഗത്തെ ചികിത്സിക്കാനാണെന്ന് ഇയാളുടെ വാദം. എന്നിരുന്നാലും, ഈ അവകാശവാദം തെളിയിക്കാൻ കഴിയാത്തതിനാൽ, അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി പിഴ ചുമത്തുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)