criminal attorney പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ വച്ച് ആക്രമിക്കാൻ ശ്രമം; പ്രവാസി യുവാവിന് ശിക്ഷ വിധിച്ച് യുഎഇ കോടതി
പതിനാറുകാരിയെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ഏഷ്യൻ പൗരനായ criminal attorney 25കാരനെ ദുബായിലെ ക്രിമിനൽ കോടതി ശിക്ഷിച്ചു. സ്‌കൂൾ യൂണിഫോമിൽ പെൺകുട്ടി വീട്ടിലേക്ക് തിരികെ വരുന്നത് കണ്ട പ്രതി കുട്ടിയെ പിന്തുടരുകയും പിന്നീട് നിർബന്ധിച്ച് ലിഫ്റ്റിൽ കയറ്റുകയുമായിരുന്നു. പുറത്തുപോകാതിരിക്കാൻ വാതിലിൽ കൈവെച്ച് ലിഫ്റ്റിൽ കുടുക്കാൻ പോലും അയാൾ ശ്രമിച്ചു, പക്ഷേ പെൺകുട്ടി പ്രതിയെ തള്ളിമാറ്റി അവൾ താമസിച്ചിരുന്ന ഒന്നാം നിലയിൽ എത്തിയപ്പോൾ ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങി. തുടർന്ന് പെൺകുട്ടി തന്റെ അപ്പാർട്ട്മെന്റിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ പ്രതി അവളെ പിന്തുടരുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി ഇയാൾ നിന്ന് രക്ഷപ്പെട്ട് തന്റെ അപ്പാർട്ട്മെന്റിൽ എത്തുകയായിരുന്നു. തന്റെ മകൾ ഭയത്തോടും പരിഭ്രാന്തിയോടും കൂടിയാണ് സംഭവം നടന്ന ദിവസം അപ്പാർട്ട്മെന്റിൽ എത്തിയതെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. പെൺകുട്ടി പറഞ്ഞ വിവരങ്ങൾ അനുസരിച്ച് അമ്മ ഉടനെ സെക്യൂരിറ്റിയുടെ മുറിയിൽ ചെന്ന് സംഭവിച്ചത് പറഞ്ഞു. ഇവർ ഒരുമിച്ച് ക്യാമറകൾ പരിശോധിച്ച് സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടെന്നും വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ചയുടൻ അപ്പാർട്ട്മെന്റ് കെട്ടിടത്തിലെത്തി നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതായി ദുബായ് പോലീസിൽ നിന്നുള്ള ഒരു സാക്ഷി പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതിയെ പിടികൂടി ചോദ്യം ചെയ്തു. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന പ്രതി കുറ്റം സമ്മതിച്ചു, തുടർന്ന് ക്രിമിനൽ കോടതി ഇയാൾക്ക് ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)