efilingസ്‌നാപ് ചാറ്റ് വഴി യുവതിക്ക് അശ്ലീല വീഡിയോ അയച്ചു; വയോധികന് ജയിൽ ശിക്ഷ
സ്‌നാപ്‌ചാറ്റ് വഴി അറബ് യുവതിക്ക് അശ്ലീല വീഡിയോ ക്ലിപ്പുകൾ അയച്ച വയോധികന് ജയിൽ ശിക്ഷ വിധിച്ച് efiling യുഎഇയിലെ റാസൽഖൈമ മിസ്‌ഡെമെനൂർ കോടതി. 60 വയസുകാരന് മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. പ്രതി 5,000 ദിർഹം പിഴയും അടയ്ക്കണം. അയാൾ വരുത്തിയ ധാർമ്മിക നാശനഷ്ടങ്ങൾക്ക് 30,000 ദിർഹം നഷ്ടപരിഹാരം നൽകേണ്ടിവരും. വയോധികന് തനിക്ക് അശ്ലീല വീഡിയോ ക്ലിപ്പുകൾ അയച്ചതായി യുവതിയാണ് റാസൽഖൈമ പോലീസിൽ പരാതി നൽകിയത്. പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോൾ വീഡിയോ അയച്ചതായി പ്രതി സമ്മതിച്ചു. ഈ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ സഹിതം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.സംഭവത്തിൽ തനിക്ക് നേരിട്ട ധാർമ്മികവും മാനസികവുമായ നാശനഷ്ടങ്ങൾക്ക് 50,000 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി പിന്നീട് പ്രതിക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. ലൈംഗികാതിക്രമം തന്റെ വിഷാദത്തിന് കാരണമായെന്നും അവർ പറഞ്ഞു. എല്ലാ കക്ഷികളിൽ നിന്നും വാദം കേട്ടതിന് ശേഷം, റാക് സിവിൽ കോടതി യുവതിക്ക് 30,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് പ്രതിയോട്നിർദ്ദേശിച്ചു. ഇരയുടെ നിയമപരമായ ചെലവുകൾ തീർപ്പാക്കാനും ഉത്തരവിട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)