Posted By user Posted On

pinarello road bike യുഎഇയിലെ പ്രധാന റോഡുകളിൽ ഇന്ന് ​ഗതാ​ഗത തടസ്സം; താമസക്കാർക്ക് മുന്നറിയിപ്പുമായി ആർടിഎ

യുഎഇ; ഫെബ്രുവരി 20 ന് ആരംഭിച്ച യുഎഇ ടൂർ 2023 സൈക്ലിംഗ് ഇവന്റിന്റെ ഭാ​ഗമായി pinarello road bike എമിറേറ്റിലുടനീളമുള്ള നിരവധി പ്രധാന റോഡുകളിൽ ഫെബ്രുവരി 23 ന് ​ഗതാ​ഗത തടസ്സം ഉണ്ടാകുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബുധനാഴ്ച മുന്നറിയിപ്പ് നൽകി. ഷിന്ദഗയിൽ നിന്ന് പുറപ്പെട്ട്, ദുബായ് സ്റ്റേജിന്റെ ആദ്യ ഭാഗം നഗരത്തിനടുത്ത് ആരംഭിക്കും, മരുഭൂമിയിൽ പ്രവേശിച്ച് അൽ ഖുദ്ര സൈക്കിൾ ട്രാക്ക്, എക്സ്പോ സിറ്റി ദുബായ് തുടങ്ങിയ ക്ലാസിക് സ്റ്റോപ്പ് ഓവർ ലൊക്കേഷനുകളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. സൈക്കിൾ യാത്രക്കാർ പിന്നീട് ക്രസന്റ് റോഡിലെ പാം ജുമൈറയിൽ എത്തിച്ചേരും, തുടർന്ന് പാം ആൻഡ് ദുബായ് ഹാർബറിലേക്ക് മടങ്ങും. ഏഴ് ഘട്ടങ്ങളിലായി, പതിനാറ് യുസിഐ വേൾഡ് ടീമുകൾ നാല് യുസിഐ പ്രോടീമുകൾ എന്നിവർ പരിപാടിയിൽ അണിനിരക്കും. ഫെബ്രുവരി 20 മുതൽ 26 വരെയാണ് ടൂർ നടക്കുന്നത്. ഈ സാഹചര്യത്തിൽ എമിറേറ്റിലെ പ്രധാന റോഡുകളിൽ വ്യാഴാഴ്ച (ഫെബ്രുവരി 23) ഉച്ചയ്ക്ക് 12:30 മുതൽ 4:30 വരെ ഡ്രൈവർമാർ കാലതാമസം പ്രതീക്ഷിക്കണമെന്ന് ആർടിഎ അറിയിച്ചു. വാഹനമോടിക്കുന്നവരോട് അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യുകയോ അല്ലെങ്കിൽ ബദൽ മാർഗം സ്വീകരിക്കുകയോ ചെയ്യണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.

പ്രധാന റോഡുകൾ:

അൽ ഷിന്ദഗ മുതൽ ദുബായ് ഹാർബർ വരെ
അൽ ഷിന്ദഗ / ഇൻഫിനിറ്റി ബ്രിഡ്ജ് / അൽ ഖലീജ് സെന്റ് / ഷെയ്ഖ് റാഷിദ് റോഡ്. / ഔദ് മേത്ത സെന്റ് / അൽ അസയേൽ സെന്റ് / അൽ മറബീയ സെന്റ് / ദുബായ് ഹിൽസ്.

ഉമ്മു സുഖീം സെന്റ് / അൽ ഖുദ്ര സെന്റ് / സൈഹ് അൽ സലാം സെന്റ് / ലെഹ്ബാബ് റോഡ്. / എക്സ്പോ റോഡ്. / ദുബായ് എക്സ്പോ സിറ്റി / ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സെന്റ് / അൽ യലൈസ് സെന്റ് / അൽ ഖമീല സെന്റ് / ഹെസ്സ സെന്റ് / പാം ജുമൈറ / കിംഗ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് സെന്റ് / ദുബായ് ഹാർബർ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *