Posted By user Posted On

uae federal authority for identity and citizenship എമിറേറ്റ്​സ്​ ഐ.ഡി സൗജന്യമായി ലഭിക്കുമോ ?; സോഷ്യൽ മീഡിയ പ്രചാരണത്തിൽ വിശദീകരണവുമായി അധികൃതർ

ദുബൈ: അടുത്തിടെ ജി.സി.സി രാജ്യങ്ങളിലെ പൗരൻമാർക്ക്​ എമിറേറ്റ്​സ്​ ഐ.ഡി സൗജന്യമായി uae federal authority for identity and citizenship ലഭിക്കുമെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി കൊണ്ട്​ യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്​, കസ്റ്റംസ്​ ആൻഡ്​ പോർട്​ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ട്വിറ്റർ പോസ്റ്റിലൂടെയാണ്​ അധികൃതർ ഈ പ്രചാരണത്തിൽ വിശദീകരണം നൽകിയത്​. എമിറേറ്റ്​സ്​ ഐ.ഡിയുമായി ബന്ധപ്പെട്ട പഴയ നിബന്ധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഇക്കാര്യത്തിൽ മാറ്റമില്ല. തെറ്റായ പ്രചാരണങ്ങളെ അവഗണിക്കണമെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രമെ ആശ്രയിക്കാവൂ എന്നും അധികൃതർ കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *