Posted By user Posted On

urgent dubai visa സുഹൃത്തുക്കളേയോ കുടുംബത്തെയോ യുഎഇയിലേക്ക് കൊണ്ടുവരാൻ ആ​ഗ്രഹിക്കുന്നുണ്ടോ?; ഇപ്പോൾ 90 ദിവസത്തെ വിസ എളുപ്പത്തിൽ ലഭിക്കും

തങ്ങളുടെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ യുഎഇയിലേക്ക് കൊണ്ടുവരാൻ urgent dubai visa ആ​ഗ്രഹിക്കുന്നവർക്കിതാ ഒരു സന്തോഷവാർത്ത. ഇപ്പോൾ നിങ്ങൾക്ക് പ്രിയപ്പെട്ടനർക്കായി എളുപ്പത്തിൽ 3 മാസത്തെ വിസിറ്റ് വിസ ലഭിക്കും. ഈ വിസയ്ക്കായി ഹോസ്റ്റ് റീഫണ്ടബിൾ ഡിപ്പോസിറ്റ് ആയി 1,000 ദിർഹം നൽകേണ്ടതുണ്ടെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. തന്റെ കമ്പനി ജീവനക്കാർക്കായി അടുത്തിടെ ഈ വിസകൾ എടുത്തതായി ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ പിആർഒ പറഞ്ഞു. ”കഴിഞ്ഞ മാസത്തിൽ രണ്ട് സഹപ്രവർത്തകരുടെ കുടുംബാംഗങ്ങൾക്കായി ഞാൻ ഈ വിസയ്ക്ക് അപേക്ഷിച്ചിരുന്നു. പോസ്റ്റ് ഓഫീസിന് സമീപമുള്ള കരാമയിലെ അമർ സെന്ററിനെയാണ് സമീപിച്ചത്, പ്രക്രിയ എളുപ്പമായിരുന്നു. എന്നാൽ എന്റെ അനുഭവം അനുസരിച്ച്, കുടുംബാംഗങ്ങൾ അമ്മയോ പിതാവോ സഹോദരങ്ങളോ പോലെ അടുത്ത രക്തബന്ധമുള്ളവരായിരിക്കുന്നതാണ് നല്ലത്” അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ വിസ എടുക്കുന്നതിനായി 1,770 ദിർഹം ആണ് ആകെ ചെലവ് വരുന്നത്. നിക്ഷേപം 1,000 ദിർഹവും ടൈപ്പിംഗ് ചാർജുകൾക്കും സേവന ഫീസിനും 770 ദിർഹവും വരും. എന്നാൽ , ഈ വിസകൾ രാജ്യത്തെ ട്രാവൽ ഏജൻസികളുടെ സിസ്റ്റം വഴി അപേക്ഷിക്കാൻ കഴിയില്ല. വ്യക്തികൾ ജെഡിആർഎഫ്എ വെബ്സൈറ്റിലോ ആപ്പിലോ അമേർ ടൈപ്പിംഗ് സെന്റർ വഴിയോ ഓൺലൈനായി അപേക്ഷിക്കണം. 2022 ഒക്ടോബറിൽ, അഡ്വാൻസ്ഡ് വിസ സംവിധാനത്തിന്റെ ഭാഗമായി യുഎഇയിലെ എൻട്രി വിസകളിൽ വിപുലമായ പരിഷ്‌കാരങ്ങൾ വരുത്തിയിരുന്നു. യുഎഇയിൽ ഇന്നുവരെയുള്ള ഏറ്റവും വലിയ റെസിഡൻസി, എൻട്രി പെർമിറ്റ് പരിഷ്‌കരണങ്ങളിലൊന്ന് അവതരിപ്പിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *