ദുബായിൽ മൂന്ന് വർഷത്തിനിടെ പിടിയിലായത് 209 അന്താരാഷ്ട്ര കുറ്റവാളികൾ
ദുബായ് : ദുബായിൽ മൂന്ന് വർഷത്തിനിടെ പിടിയിലായത് 209 അന്താരാഷ്ട്ര കുറ്റവാളികൾ. ദുബായ് പൊലീസ് വിവരം നൽകിയതിനെ തുടർന്നാണ് കുറ്റവാളികളെ പിടികൂടാൻ സാധിച്ചത്. മൂന്നുവർഷത്തിനിടെ 43 രാജ്യങ്ങളുമായി 653 സുരക്ഷ വിവരങ്ങളാണ് പൊലീസ് പങ്കുവെച്ചത്. മറ്റ് രാജ്യങ്ങളുമായി ചേർന്നുള്ള പൊലീസിന്റെ സഹകരണത്തിന്റെ ഭാഗമായാണ് നടപടി. ഇതുവഴി വമ്പൻ ലഹരിമരുന്ന് സംഘത്തെ വരെ പിടികൂടാൻ കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. 12.773 ടൺ കിലോ ലഹരിമരുന്നാണ് ഇതുവഴി പിടികൂടിയത്. 143.39 ദശലക്ഷം ദിർഹം വരുന്ന ലഹരിമരുന്നാണ് പിടിച്ചത്. മാർച്ച് ഏഴുമുതൽ ഒമ്പതുവരെ നടക്കുന്ന പൊലീസിന്റെ ലോക ഉച്ചകോടിക്ക് മുന്നോടിയായി നടന്ന പരിപാടിയിൽ മേജർ റാശിദ് അൽ മൻസൂരിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കാനഡയുമായി സഹകരിച്ച് 2.5 ടൺ ഓപ്പിയമാണ് പിടിച്ചെടുത്തത്. 50 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഈ ലഹരിമരുന്ന് 19 ഷിപ്പിങ് കണ്ടെയ്നറുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിനുപുറമെ വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര കുറ്റവാളികളെ ദുബൈ പൊലീസ് യു.എ.ഇയിൽ വെച്ച് പിടികൂടിയിരുന്നു. കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ പലരാജ്യങ്ങളുമായും പൊലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)