ദേശീയ റെയിൽ ശൃംഖല നിലവിൽ വന്നു; അബൂദാബി മുതൽ ഫുജൈറ വരെ ഇനി റെയില്‍വേ യാത്ര; സമയ ദെെര്‍ഘ്യം ഇങ്ങനെ
ദുബായ്: യുഎഇ ദേശീയ റെയിൽ ശൃംഖല നിലവിൽ വന്നു. അബൂദാബി മുതൽ ഫുജൈറ വരെയാണ് റെയിൽവേ. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദാണ് ഇത്തിഹാദ് റെയിൽ ശൃംഖല നിലവിൽ വന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തും ട്വിറ്ററിലൂടെയാണ് രാജ്യത്തിന്‍റെ ദേശീയ റെയിൽവേ ശൃംഖല ഔദ്യോഗികമായി നിലവിൽ വന്നതായി പ്രഖ്യാപനം നടത്തിയത്. അബൂദാബിയിൽ നിന്ന് ഫുജൈറ വരെ നീളുന്ന റെയിൽവേയിലൂടെ അബുദാബിയിൽ നിന്ന് ദുബൈയിലേക്ക് അമ്പത് മിനിറ്റ് കൊണ്ടും ഫുജൈറയിലേക്ക് നൂറുമിനിറ്റ് കൊണ്ടും എത്തിച്ചേരാനാകും. 180 സർക്കാർ വകുപ്പുകൾ 133 ദശലക്ഷം തൊഴിൽ മണിക്കൂർ ചെലവിട്ടാണ് റെയിൽ ശൃംഖല യാഥാർഥ്യമാക്കിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)