യുഎഇയിൽ റസിഡന്റ് വീസയുള്ളവർക്ക് കുടുംബത്തെ
കൊണ്ടുവരാൻ 3 മാസ സന്ദർശക വീസ
ദുബായ്∙ യുഎഇയിൽ റസിഡന്റ് വീസയുള്ളവർക്ക് കുടുംബത്തെ കൊണ്ടുവരാൻ 3 മാസ സന്ദർശക വീസ ലഭിക്കും. താമസ വീസയുള്ളവർക്ക് 3 മാസ വീസയിൽ സുഹൃത്തുക്കളെയും കൊണ്ടുവരാം. ഇതിനായി റസിഡന്റ് വീസയുള്ളവർ 1000 ദിർഹം നിക്ഷേപമായി നൽകണം. ഈ പണം തിരികെ ലഭിക്കും. 3 മാസ വീസ വേണമെന്നുള്ളവർ ജിഡിആർഎഫ്എ വെബ്സൈറ്റിലോ ആമർ ടൈപ്പിങ് സെന്റർ വഴിയോ നേരിട്ട് അപേക്ഷ നൽകണം.
ട്രാവൽ ഏജൻസി വഴിയുള്ള അപേക്ഷകളിൽ 3 മാസ വീസ ലഭിക്കുന്നില്ലെന്ന് ഏജൻസികൾ പറഞ്ഞു. ജിഡിആർഎഫ്എ വെബ്സൈറ്റ് വഴി ബിസിനസ് പെർമിറ്റ്, തൊഴിൽ തേടാനുള്ള എൻട്രി പെർമിറ്റ്, ഗ്രീൻ വീസ നടപടികൾക്കുള്ള എൻട്രി പെർമിറ്റ്, രോഗികളെ അനുഗമിക്കാനുള്ള പെർമിറ്റ് എന്നിവയ്ക്ക് നേരിട്ട് അപേക്ഷിക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)