യുഎഇ മൂന്ന് വ്യക്തികളെയും ഒരു സ്ഥാപനത്തെയും
ഭീകരപട്ടികയിൽ ഉൾപ്പെടുത്തി
ദുബായ്: യുഎഇ മൂന്ന് വ്യക്തികളെയും ഒരു സ്ഥാപനത്തെയും ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഭീകരവാദത്തെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഭീകരബന്ധമുള്ളവർക്ക് എതിരെ ശക്തമായ നടപടി തുടരുമെന്ന് യുഎഇ മന്ത്രിസഭ വ്യക്തമാക്കി.
യുഎഇ മന്ത്രിസഭയാണ് മൂന്ന് വ്യക്തികളെയും ഒരു സ്ഥാപനത്തെയും ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തി നടപടി ആരംഭിക്കാൻ നിർദേശം നൽകിയത്. ഹസൻ അഹമ്മദ് മൗക്കാലദ്, റാണി ഹസൻ മൗക്കാലദ്, റയ്യാൻ ഹസൻ മൗക്കാലദ് എന്നിവരാണ് യുഎഇ ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വ്യക്തികൾ. സിടെക്‌സ് എക്‌സ്‌ചേഞ്ച് എന്ന ധനവിനിമയെ സ്ഥാപനത്തെയും ഭീകരവാദപട്ടികയിൽ ചേർത്തിട്ടുണ്ട്.
ഭീകരവാദത്തെയും അതിന് സാമ്പത്തിക പിന്തുണ നൽകുന്ന ശൃംഖലയെയും തകർക്കാൻ യുഎഇ സ്വീകരിക്കുന്ന കർശന നിലപാടുകളുടെ ഭാഗമായാണ് നടപടിയെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ വിവിധ അതോറിറ്റികൾ ഭീകരരുമായി സാമ്പത്തിക, വാണിജ്യ, സാങ്കേതിക ബന്ധമുള്ള നിരീക്ഷിച്ചുവരികയാണ്. ഭീകരവാദത്തെ പിന്തുണക്കുന്നവരെ തിരിച്ചറിഞ്ഞാൽ 24 മണിക്കൂറിനകം ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗവൺമെൻറ് വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)