Posted By user Posted On

space mission യുഎഇയിലെ സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ ദൗത്യം മാറ്റി വെച്ചു; പുതിയ തീയതിയും സമയവും പിന്നീട്​ അറിയിക്കും

ദു​ബൈ: യു.എ.ഇ പൗരൻ സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിൻറെയും ബഹിരാകാശ ദൗത്യം മാറ്റിവെച്ചു space mission. പുതിയ തീയതിയും സമയവും പിന്നീട്​ അറിയിക്കുമെന്നാണ് നാസ അറിയിച്ചത്. എല്ലാ സജീകരണങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ദൗത്യം മാറ്റിയത്. യു.എ.ഇ സമയം രാവിലെ 10.45ന്​​ അ​മേ​രി​ക്ക​യി​ലെ ​​ഫ്ലോ​റി​ഡ കെ​ന്ന​ഡി സ്​​പേ​സ്​ സെ​ൻറ​റി​ൽ നി​ന്ന്​ റോക്കറ്റ്​ വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ​ അറിയിച്ചിരുന്നത്​. വിക്ഷേപണത്തിൻറെ തത്സമയ ദൃശ്യങ്ങൾ കാണാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം അടക്കമുള്ളവർ ദുബൈയിലെ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെൻററിൽ എത്തിയിരുന്നു. ഇതിനായി യാത്രികർ പേടകത്തിനുള്ളിൽ കയറുകയും തയാറെടുപ്പുകൾ നടത്തുകയും ചെയ്തെങ്കിലും പിന്നീട് വിക്ഷേപണം നീട്ടിയതായി അധികൃതർ വ്യക്തമാക്കുകയായിരുന്നു. എ​ൻ​ഡീ​വ​ർ എ​ന്ന സ്പേ​സ് എ​ക്സ് ഡ്രാ​ഗ​ൺ ബ​ഹി​രാ​കാ​ശ പേ​ട​കം വഹിക്കുന്നത്​ ഫാ​ൽ​ക്ക​ൺ 9 റോ​ക്ക​റ്റാണ്​. ആ​റു​മാ​സം നീ​ളു​ന്ന ദൗ​ത്യ​മാണിത്.​ അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ആ​റു​മാ​സ​ത്തെ ദൗ​ത്യ​ത്തി​ൽ 250 ഗ​വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ സം​ഘം ന​ട​ത്തും. ഇ​വ​യി​ൽ 20 പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​ൽ നി​യാ​ദി ത​ന്നെ​യാ​ണ്​ നി​ർ​വ​ഹി​ക്കു​ക. നിയാദി അടക്കം നാല്​ പേരാണ് യാത്രയ്ക്കായി തയാറെടുക്കുന്നത്​​. നാ​സ​യു​ടെ മി​ഷ​ൻ ക​മാ​ൻ​ഡ​ർ സ്റ്റീ​ഫ​ൻ ബോ​വ​ൻ, പൈ​ല​റ്റ് വാ​റ​ൻ ഹോ​ബ​ർ​ഗ്, റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ആ​ൻ​ഡ്രേ ഫെ​ഡ് യാ​വേ​വ് എ​ന്നി​വ​രാ​ണ് ഒ​പ്പ​മു​ള്ള​ത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *