cafu petrolയുഎഇയിലെ മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു; അറിയാം പുതുക്കിയ നിരക്കുകൾ
യുഎഇ; യുഎഇ ഇന്ധന വില കമ്മിറ്റി 2023 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. cafu petrol മാർച്ച് 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.09 ദിർഹമാണ് വില. ഫെബ്രുവരിയിലെ 3.05 ദിർഹമായിരുന്നു വില. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.97 ദിർഹമായിരിക്കും മാർച്ച് മാസത്തിലെ നിരക്ക്, ഫെബ്രുവരിയിൽ ഇത് 2.93 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.90 ദിർഹമാണ് പുതിയ നിരക്ക്, കഴിഞ്ഞ മാസം ലിറ്ററിന് 2.86 ദിർഹമായിരുന്നു വില. ഫെബ്രുവരിയിലെ 3.38 ദിർഹത്തെ അപേക്ഷിച്ച് മാർച്ച് മാസത്തിൽ ഡീസൽ ലിറ്ററിന് 3.14 ദിർഹം ഈടാക്കും. ജനുവരിയിൽ ലിറ്ററിന് 52 ഫിൽസ് വരെ വില കുറച്ചതിനെത്തുടർന്ന് ഫെബ്രുവരിയിൽ കമ്മിറ്റി ലിറ്ററിന് 27 ഫിൽസ് വരെ നിരക്ക് വർധിപ്പിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)