gold smuggling പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ പിടിയിൽ
പാലക്കാട്: സ്വർണം പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി പിടിയിൽ. അടിവസ്ത്രത്തിൽ ഒളിപ്പിച്ചു gold smuggling സ്വർണം കടത്താൻ ശ്രമിച്ചയാളാണ് പാലക്കാട് ആർപിഎഫിന്റെ പിടിയിലായത്. ദുബായിൽ നിന്ന് വിമാനം വഴി ശ്രീലങ്കയിൽ ഇറങ്ങിയ ഇയാൾ അവിടെ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയും അവിടെ നിന്ന് ട്രെയിൻ വഴി കണ്ണൂരിലേക്ക് പോകുകയുമായിരുന്നു. ഇതിനിടയിലാണ് പ്രതി പിടിയിലായത്. ആർപിഎഫിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. ശ്രീലങ്കയിൽ വെച്ചോ കൊക്കത്തയിൽ വെച്ചോ ഇയാളെ പിടികൂടിയിരുന്നില്ല. അതേസമയം, പെർഫ്യൂം കുപ്പിക്കുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവരെ കഴിഞ്ഞ ദിവസം കസ്റ്റംസ് പിടികൂടിയിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ പെർഫ്യൂം കുപ്പിക്കുള്ളിലും ശരീരത്തിനുള്ളിലും ആയി സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചവരാണ് അറസ്റ്റിലായത്. ഏകദേശം 70 ലക്ഷം രൂപ വില മതിക്കുന്ന 1.25 കിലോഗ്രാമോളം സ്വർണമാണ് രണ്ടു കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)