Posted By user Posted On

court യുഎഇയിൽ യുവാവിനെ വ്യാജ മസാജ് സെന്ററിൽ എത്തിച്ച് 50,000 ദിർഹം കവർന്നു; സ്ത്രീ ഉൾപ്പെടെ നാലം​ഗ പ്രവാസി സംഘത്തിനെതിരെ പരാതി

സോഷ്യൽ മീഡിയയിൽ മസാജ് സെന്റർ എന്ന വ്യാജേന പരസ്യം നൽകി ഇവിടെ എത്തിയ യുവാവിൽ നിന്ന് 50,000 ദിർഹം കൊള്ളയടിച്ച court കേസിൽ ഒരു സ്ത്രീ ഉൾപ്പടെയുള്ള നാലംഗ സംഘത്തിന് ജയിൽ ശിക്ഷ. സംഘം ഇരയെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഘാംഗങ്ങളിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയും അവിടെ നിന്ന് ദുബായിലെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അയാൾക്ക് ​3 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. മോഷ്ടിച്ച തുക ഒരുമിച്ച് തിരികെ നൽകാനും കോടതി ഉത്തരവിട്ടു. പോലീസ് രേഖകൾ പ്രകാരം, രണ്ട് ആഫ്രിക്കക്കാർ തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ബാങ്ക് അക്കൗണ്ടിൽ നിന്ന് 50,000 ദിർഹം കൊള്ളയടിക്കുകയും ചെയ്തതായി ഒരു യൂറോപ്യൻ യുവാവാണ് പരാതി നൽകിയത്. താൽപ്പര്യമുള്ളവർക്ക് സേവനം നൽകുന്ന മസാജ് കേന്ദ്രത്തെക്കുറിച്ചുള്ള പരസ്യം ഫേസ്ബുക്കിൽ കണ്ടതായി ഇര മൊഴി നൽകി. അദ്ദേഹം കേന്ദ്രവുമായി ബന്ധപ്പെട്ട് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തു. ഉടമ അയാൾക്ക് മസാജ് പാർലർ സ്ഥിതി ചെയ്യുന്ന വിലാസവും കെട്ടിട നമ്പറും അയച്ചു. പറഞ്ഞ സമയത്തു തന്നെ പരാതിക്കാരൻ ഇവിടെ എത്തി ഒരു ആഫ്രിക്കൻ യുവതിയെ കണ്ടു. എന്നാൽ അപ്പാർട്ട്‌മെന്റിൽ കയറിയ ഉടൻ തന്നെ പരാതിക്കാരനെ ആക്രമിച്ച മൂന്ന് പേർ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പണവും ബാങ്ക് കാർഡും അവർക്ക് കൈമാറാൻ നിർബന്ധിച്ചു. ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ പ്രതികൾ പരാതിക്കാരനെ ആക്രമിക്കുകയും വസ്ത്രങ്ങൾ അഴിക്കുകയും ചെയ്തു. ഇയാളുടെ ബാങ്ക് കാർഡും രഹസ്യ നമ്പറുകളും കൈക്കലാക്കി പ്രതികൾ ഇയാളുടെ അക്കൗണ്ടിൽ നിന്ന് 50,000 ദിർഹം പിൻവലിച്ചു. തുടർന്ന് ഇയാളെ വ്യാജ കേന്ദ്രത്തിനുള്ളിൽ ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. കേസ് ഫയൽ അനുസരിച്ച്, പ്രതികളിൽ രണ്ട് പേരെ പോലീസ് അന്വേഷണ സംഘത്തിന് തിരിച്ചറിയാൻ കഴിഞ്ഞു, അവരിൽ ഒരാളെ അറസ്റ്റ് ചെയ്തു. തന്റെ സംഘത്തിലെ മറ്റുള്ളവരുടെ സഹായത്തോടെയാണ് കുറ്റം ചെയ്തതെന്നും ഇടപാടിന്റെ ഭാഗമായി 3,500 ദിർഹം ലഭിച്ചതായും ഇയാൾ സമ്മതിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *