Posted By user Posted On

efiling റിയൽ എസ്റ്റേറ്റ് ഏജന്റെന്ന വ്യാജേന പ്രവാസിയെ പറ്റിച്ച് പണം തട്ടി; പ്രതിക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി

യുഎഇ; റിയൽ എസ്റ്റേറ്റ് ഏജന്റെന്ന വ്യാജേന പ്രവാസിയെ പറ്റിച്ച് പണം തട്ടിയ കേസിൽ പ്രതിക്ക് efiling ശിക്ഷ വിധിച്ച് യുഎഇ കോടതി. പ്രതി കുറ്റം ചെയ്തെന്ന് കണ്ടെത്തിയ കോടതി ഇയാൾ പ്രവാസിയിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകണമെന്ന് കോടതി വ്യക്തമാക്കി. അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് അറബ് യുവാവിനോട് താമസക്കാരന് പണം തിരികെ നൽകാൻ നിർദ്ദേശിച്ചത്. ഒരു താമസക്കാരനിൽ നിന്ന് 10,300 ദിർഹമാണ് റിയൽ എസ്റ്റേറ്റ് ഏജന്റെന്ന വ്യാജേന യുവാവ് കൈപ്പറ്റിയത്. എന്നാൽ, താൻ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെയാണ് പ്രവാസി ഇയാൾക്കെതിരെ കോടതിയിലെത്തിയത്. തന്നിൽ നിന്ന് തട്ടിപ്പ് നടത്തിയ പണം തിരികെ നൽകണമെന്നായിരുന്നു 20കാരനായ പരാതിക്കാരന്റെ ആവശ്യം. പ്രതി ഒരു റിയൽ എസ്റ്റേറ്റ് ഏജന്റാണെന്ന് കാണിച്ച് അബുദാബിയിൽ ഒരു അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ടതായി പരാതിക്കാരൻ തന്റെ വ്യവഹാരത്തിൽ പറഞ്ഞു. അബുദാബിയിലെ ഒരു അപ്പാർട്ട്മെന്റ് കാണിച്ച് അത് വാടകയ്ക്ക് നൽകാം എന്ന് പറഞ്ഞതിനെ തുടർന്ന് പ്രതിക്ക് 10,300 ദിർഹം കൈമാറിയതായും ഏഷ്യക്കാരൻ പറഞ്ഞു. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ, പ്രതിയിൽ നിന്ന് പണം തിരികെ വാങ്ങാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. തുടർന്ന് അറബ് യുവാവിനെതിരെ ക്രിമിനൽ പരാതി നൽകി. പ്രതിക്ക് പണം കൈമാറിയതായി സ്ഥിരീകരിക്കുന്ന രസീതും തന്റെ വാദങ്ങൾക്ക് തെളിവായി ചില വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും യുവാവ് ഹാജരാക്കിയിരുന്നു. തട്ടിപ്പ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അറബ് യുവാവിന് അബുദാബി ക്രിമിനൽ കോടതി നേരത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് തന്റെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഇയാൾക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. എല്ലാ കക്ഷികളിൽ നിന്നും കേട്ട ശേഷം, സിവിൽ കോടതി ജഡ്ജി വാദിയിൽ നിന്ന് പ്രതി വാങ്ങിയ 10,300 ദിർഹം തിരികെ നൽകണമെന്ന് നിർദേശിച്ചു. പരാതിക്കാരന്റെ നിയമപരമായ ചിലവുകൾ നൽകാനും പ്രതിയോട് പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *