expat lifeയുഎഇയിൽ പൊതുമാപ്പ് പ്രതീക്ഷിച്ച് കഴിയുന്നത് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികൾ
യുഎഇയിൽ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ പൊതുമാപ്പ് പ്രതീക്ഷിച്ച് കഴിയുന്നു. ഇത്രയേറെ expat life പേർ വീസാ കാലാവധി കഴിഞ്ഞു വൻതുക പിഴയൊടുക്കാനാകാത്തതതിനാലാണ് യുഎഇയിൽ കുടുങ്ങിക്കിടക്കുന്നത്. സ്വന്തം നാട്ടിലേക്കു പോകാനാകാതെ പൊതുമാപ്പ് പ്രതീക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിനു പേർ യുഎഇയിലുണ്ടെന്നാണ് ദെയ്‌റ സിറ്റി സെന്ററിൽ നടത്തിയ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ്(ജിഡിആർഎഫ്എ) ‘എ ഹോംലാൻഡ് ഫോർ ഓൾ’ പദ്ധതിയിലൂടെ പുറത്ത് വരുന്ന വിവരം. ഇവരിൽ ഏറെയും സാമ്പത്തിക ബാധ്യതകളും പിഴകളും അടക്കാനാകാതെ നിയമപ്രശ്‌നങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരാണ്. അതോടൊപ്പം തന്നെ, സന്ദർശക വീസയിൽ ജോലി അന്വേഷിച്ചു വന്ന് വീസ കാലാവധി കഴിയുന്നതിന് മുൻപ് ജോലി കണ്ടെത്താനാകാതെ ഓവർസ്റ്റേ ആയവരുമുണ്ട്. പിഴ തുക പൂർണമായും അടച്ചു തീർക്കാൻ കഴിയാത്തതിനാൽ ഇത്തരക്കാർ പലപ്പോളും ഒളിവിലും മറവിലും ഈ രാജ്യത്തു ജീവിക്കുന്നു. ശമ്പളം ലഭിക്കാത്തതിനാലും തൊഴിൽപീഡനങ്ങളാലും ജോലി ചെയ്തിരുന്ന കമ്പനികളിൽ നിന്ന് ഒളിച്ചോടുകയും പിന്നീട് തൊഴിൽ വീസാ കാലാവധി കഴിയുകയും ചെയ്യുന്ന ഇത്തരത്തിൽ രാജ്യത്ത് കഴിയുന്നുണ്ട്. ക്രെഡിറ്റ് കാർഡ് വഴിയെടുത്ത വൻ തുക തിരിച്ചടക്കാനാകാതെ കേസിൽപ്പെട്ടവർ, ബാങ്ക് വായ്പ തിരിച്ചടക്കാനാകാത്ത കേസിൽ കുടുങ്ങിയവർ, സിവിൽ, ക്രിമിനൽ, റെന്റൽ കേസുകളുള്ളവരൊക്കെയാണ് തിരിച്ചുപോകാൻ സാധിക്കാത്ത മറ്റുള്ളവർ. ശമ്പളകുടിശ്ശിക കിട്ടാനായി പലരും ലേബർ കോടതിയെ സമീപിക്കുകയും പരിഹാരം നീണ്ടുപോകുമ്പോൾ അവരുടെ വീസാ കാലാവധി കഴിയുകയും ചെയ്യുന്നു. ഇവരിൽ മിക്കവരുടെയും പാസ്‌പോർട് പലപ്പോഴും കമ്പനികളിലായിരിക്കും. ഈ കമ്പനി പിന്നീട് പൂട്ടിപ്പോകുന്നതോടെ തൊഴിലാളികൾ കെണിയിലാകുന്നു. ഇത്തരത്തിൽ ഓവർസ്റ്റേ ആയവരും ഇക്കൂട്ടത്തിലുണ്ട്. കൂടാതെ കമ്പനി ഉടമ ഒളിച്ചോടൽ പരാതി നൽകുന്നതിലൂടെ പലരും വീസ ഓവർ ആയി കുടുക്കിൽപ്പെടുന്നു. ഇത്തരത്തിലുള്ളവർക്ക് കേസ് പൂർണമായും ക്ലിയർ ചെയ്തതിനു ശേഷം മാത്രമേ ഔട്ട് പാസിനെ ആശ്രയിക്കാനാകുകയുള്ളൂ. കേസ് ബാധ്യതകൾ തീർത്തതിന് ശേഷം എമിഗ്രേഷനിൽ പോയി ഔട്ട്പാസ് ടൈപ്പ് ചെയ്ത് ടിക്കറ്റും ബുക്ക് ചെയ്ത് പോകാവുന്നതാണ്. കേസുകൾ ക്ലിയർ ആകാത്തത് കൊണ്ടാണ് ഇവർക്കു സ്വദേശത്തേയ്ക്ക് മടങ്ങുവാൻ സാധിക്കാത്തത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
.
Comments (0)