pinarello road bikeവീൽകവർ ഊരിത്തെറിച്ചു; യുഎഇയിൽ നടുറോഡിൽ നിർത്തിയിട്ട വാനിൽ കാറിടിച്ച് അപകടം
അബൂദബി: യുഎഇയിൽ നടുറോഡിൽ നിർത്തിയിട്ട വാനിൽ കാറിടിച്ച് അപകടം. ഓടിക്കൊണ്ടിരിക്കെ വീൽകവർ pinarello road bike ഊരിത്തെറിച്ചതിനെ തുടർന്ന് വാൻ റോഡിൽ നിർത്തുകയും തുടർന്ന് അപകടമുകുകയുമായിരുന്നു. അപകടത്തിൻറെ വിഡിയോ അബൂദബി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഓട്ടത്തിനിടെ വാഹനം നടുറോഡിൽ നിർത്താൻ പാടില്ലെന്ന ബോധവത്കരണത്തിൻറെ ഭാഗമായിട്ടാണ് പൊലീസ് ഈ ദൃശ്യങ്ങൾ പരസ്യപ്പെടുത്തിയത്. ഓടിക്കൊണ്ടിരുന്ന അതേ ട്രാക്കിൽ വാൻ നിർത്തിയതോടെ പിന്നാലെ എത്തിയ മറ്റൊരു കാർ തലനാരിഴക്കാണ് ഒഴിഞ്ഞുമാറിയത്. എന്നാൽ, ഇതിനു പിന്നാലെയെത്തിയ മറ്റൊരു കാർ വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ വന്ന മറ്റു വാഹനങ്ങൾ ട്രാക്ക് മാറ്റി വെട്ടിച്ചുപോയതിനാൽ വലിയ അപകടം ഒഴിവായി. എന്തു കാരണംകൊണ്ടായാലും റോഡിനു നടുവിൽ വാഹനം നിർത്തരുതെന്ന് ഡ്രൈവർമാരോട് അബൂദബി ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ആവശ്യപ്പെട്ടു. പെട്ടെന്ന് സ്റ്റോപ്പ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ വാഹനം ട്രാക്കിനു പുറത്തേക്കു മാറ്റിയേ നിർത്താവൂ എന്നും നടുറോഡിൽ വാഹനം നിർത്തി നിയമം ലംഘിക്കുന്നവർക്ക് 1000 ദിർഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയൻറുമാണ് ശിക്ഷയെന്നും പൊലീസ് ഓർമ്മിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)