air india express website യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനം വൈകിയത് 19 മണിക്കൂർ; വലഞ്ഞ് യാത്രക്കാർ
ഷാർജ: ഷാർജയിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം 19 മണിക്കൂർ വൈകിയത് യാത്രക്കാരെ air india express website വലച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്. ഈ വിമാനം പിന്നീട് ശനിയാഴ്ച രാവിലെ 9.45നാണ് പുറപ്പെട്ടത്. എയർ ഇന്ത്യയുടെ ഐ.എക്സ് 412 വിമാനമാണ് വൈകിയത്. 154 യാത്രക്കാരുണ്ടായിരുന്നു. പതിവുപോലെ സാങ്കേതിക തകരാർ എന്ന കാരണം പറഞ്ഞാണ് ഇക്കുറിയും വിമാനം വൈകിയത്. ഇതോടെ ഇത്രയധികം സമയം, കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും അടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നു. രാത്രി മുഴുവൻ നിലത്തും കസേരയിലുമിരുന്നാണ് യാത്രക്കാർ നേരം വെളുപ്പിച്ചത്. ഈ വിമാനത്തിലെ യാത്രക്കാരിൽ പലരും വെള്ളിയാഴ്ച ഉച്ചക്ക് 12ന് തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനം എപ്പോൾ പുറപ്പെടുമെന്ന് കൃത്യമായ വിവരം ലഭിക്കാതെവന്നതോടെ യാത്രക്കാർ ഇത് ചോദ്യംചെയ്തു. ഒരുമണിക്കൂർ കഴിഞ്ഞ് പുറപ്പെടുമെന്നായിരുന്നു അധികൃതർ ഓരോ തവണയും പറഞ്ഞുകൊണ്ടിരുന്നത്. രാവിലെ 8.25ന് പുറപ്പെടും എന്നായിരുന്നു ഒടുവിൽ കിട്ടിയ വിവരം. എന്നാൽ, ഈ സമയത്തും വിമാനം പറന്നുയർന്നില്ല. 9.30ഓടെയാണ് യാത്രക്കാരെ വിമാനത്തിലേക്ക് കയറ്റിത്തുടങ്ങിയത്. 9.45ന് പറന്നുയർന്നു. അതേസമയം, ണ്ണൂരിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ 10 യാത്രക്കാരെ ക കയറ്റിയയച്ചു. എന്നാൽ, ഇവരുടെ ലഗേജ് കൊച്ചിയിലെത്തി വാങ്ങേണ്ടി വന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടായി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)