deport 2600ലധികം കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും അടങ്ങിയ പോൺ വെബ്‌സൈറ്റ് നടത്തി; പ്രവാസി യുവാവിന് ശിക്ഷ വിധിച്ച് യുഎഇ കോടതി
യുഎഇ; ദുബായിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ വെബ്‌സൈറ്റ് നടത്തിയ പ്രവാസിയെ നാടുകത്തുംടdeport 39 കാരനായ ലാറ്റിനോ പ്രവാസിക്കാണ് ദുബായ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. 20,000 ദിർഹം പിഴ അടയ്ക്കാനും അതിന് ശേഷം പ്രതിയെ നാടുകടത്താനും കോടതി നിർദേശിച്ചു. ഇത് ദുബായ് അപ്പീൽ കോടതി ശരിവച്ചു. ഇയാളിൽ നിന്ന് 17 അശ്ലീല വീഡിയോ ക്ലിപ്പുകളും 4,508 ചിത്രങ്ങളും മറ്റ് വീഡിയോകളും കണ്ടെത്തിയിരുന്നു. വെബ്‌സൈറ്റുകൾ നിരീക്ഷിച്ച ദുബായ് പോലീസിന്റെ സൈബർ ക്രൈം പട്രോളിംഗിൽ കുട്ടികളുടെ ക്ലിപ്പുകൾ ഉൾപ്പെടെ അശ്ലീല ക്ലിപ്പുകളും സിനിമകളും ചിത്രങ്ങളും ഇയാളുടെ സൈറ്റിൽ നിന്ന് കണ്ടെത്തിയതായി വ്യക്തമാക്കുന്നു. തുടർന്നാണ് ദുബായിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്ന് 17 വീഡിയോ ക്ലിപ്പുകൾ കൂടാതെ 4,508 അശ്ലീല ചിത്രങ്ങളും ഏകദേശം 2,621 കുട്ടികളുടെ ക്ലിപ്പുകളും കണ്ടെത്തിയത്. പ്രോട്ടോക്കോൾ ഡാറ്റയുടെ വിശകലനത്തിലൂടെയാണ് സൈറ്റ് ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തതെന്ന് കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ മുതിർന്നവരുടെ ആവശ്യത്തിനായി സിനിമകളും ക്ലിപ്പുകളും ഡൗൺലോഡ് ചെയ്തതായി ഇയാൾ സമ്മതിച്ചു. 18 വയസ്സിന് താഴെയുള്ള കുട്ടികളെ കാണിക്കുന്ന അശ്ലീല ചിത്രങ്ങൾ അടങ്ങിയ നാല് കമ്പ്യൂട്ടറുകളും ഒരു സ്റ്റോറേജ് യൂണിറ്റും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)